പദ്മാവതിയ്ക്ക് വീണ്ടും തിരിച്ചടി; രാജസ്ഥാനില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി, ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം

വിവാദങ്ങള്‍ക്കൊടുവില്‍ ജനുവരി 25 ന് രാജ്യത്തൊട്ടാതെ റിലീസ് ചെയ്യാന്‍ നിശ്ചയിച്ച സജ്ഞയ് ബന്‍സാലി ചിത്രം പദ്മാവത്(പദ്മാവതി ) ന് വീണ്ടും തിരിച്ചടി. ചിത്രം രാജസ്ഥാനില്‍ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ പറഞ്ഞു. റിലീസ് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയയോട് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ഒരു തിയറ്ററുകളിലും പദ്മാവത് പ്രദര്‍ശനാനുമതി നല്‍കില്ല. രാജസ്ഥാന്റെ അഭിമാനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ് റാണി പദ്മിനി. ചരിത്രത്തിലെ ഒരു പാഠം മാത്രമല്ല അവര്‍ ഞങ്ങള്‍ക്ക് അതിനാല്‍ അവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരു സിനിമയും സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് പദ്മാവതിന്റെ റിലീസിംഗ് ഏതുവിധേനയും തടയുമെന്ന രജ്പുത് സംഘടന ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ചിത്രത്തിന് എതിരെ നടപടിയുമായി എത്തിയിരിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നും വിവിധ രജ്പുത് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

pathram desk 1:
Leave a Comment