ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി

ജയ്പൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കാമുകനായ വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ചിഡാവ ജില്ലയിലാണ് സംഭവം. ചിഡാവയിലെ കിഷോര്‍പുര സ്വദേശിനിയായ മനീഷ ആണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയത്.

ഏറെക്കാലമായി ദുബായില്‍ ജോലി ചെയ്തിരുന്ന ഇവരുടെ ഭര്‍ത്താവിനെ കഴിഞ്ഞയാഴ്ചയാണ് വീടിനുള്ളിലെ മുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവ് ദുബായില്‍ ആയിരുന്ന കാലത്തു വീട്ടിലെ ഡ്രൈവറുമായി യുവതി പ്രണയത്തിലാകുകയായിരുന്നു.

മൂന്നുമാസം മുമ്പ് ഇവര്‍ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. എന്നാല്‍ ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കാമുകനായ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമായിട്ടാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

യുവാവിന്റെ വീട്ടുകാരുടെ പരാതിയില്‍ യുവതിക്കും കാമുകനും എതിരെ കേസ് എടുത്തു. ഇരുവര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

pathram desk 1:
Related Post
Leave a Comment