കായലില്‍ തളളിയ വീപ്പയ്ക്കുള്ളില്‍ മുപ്പതിനടുത്ത് പ്രായമുള്ള യുവതിയുടെ മൃതദേഹം, കാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍

എറണാകുളം കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത് മുപ്പതിനടുത്ത് പ്രായമുള്ള യുവതിയുടെ മൃതദേഹമെന്ന് പൊലീസ്. വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത മൃതദേഹത്തിന്റെ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കായലില്‍ തളളിയ വീപ്പ മത്സ്യത്തൊഴിലാളികളാണ് കണ്ടത്.

10 മാസം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് ഡ്രഡ്ജിങിനിടെയാണ് വീപ്പ കരയിലേക്ക് എത്തിച്ചത്. ഇതിന് ശേഷവും വീപ്പക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വരികയും ഉറുമ്പരിക്കുകയും ചെയ്തു. ഇതോടെ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

pathram desk 2:
Related Post
Leave a Comment