ന്യൂഡല്‍ഹി: ഇന്ത്യന്‍ പീനല്‍ കോഡ് 377 വകുപ്പ് പ്രകാരം സ്വവര്‍ഗാനുരാഗം തെറ്റാണ്. ഈ വകുപ്പ് പ്രകാരം സ്വവര്‍ഗാനുരാഗം തെറ്റാണെന്ന് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഈ വിധി പുന:പ്പരിശോധിക്കുമെന്ന് സുപ്രിം കോടതി പറഞ്ഞു. മൂന്നംഗ ഭരണഘടനാ ബെഞ്ചാണ് വിധി പരിശോധിക്കുക. ദീപക് മിശ്ര, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രഛൂഡ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് 377ാം വകുപ്പിന്റെ ഭരണഘടനാ സാധുത പരിശോധിക്കുക. 377ാം വകുപ്പ് ശരിവച്ച് 2013 ഡിസംബറിലാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്. ഈ വിധിയാണ് പുന:പ്പരിശോധിക്കുക.
ധാര്‍മികത എന്നത് കാലഘട്ടത്തിനനുസരിച്ച് മാറുന്നതാണ്. ഏത് വ്യക്തിയുടെ കൂടെ ജീവിക്കണമെന്നത് ഒരു വ്യക്തിയുടെയും സ്വന്തം തീരുമാനമാണ്. അതിനെ തടയാന്‍ കഴിയില്ല. സ്വവര്‍ഗരതി സ്വയം തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. അതിന്റെ പേരില്‍ പേടിച്ചു ജീവിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.അവകാശങ്ങള്‍ എന്നുള്ളത് അവകാശങ്ങള്‍ തന്നെയാണ്. അത് ഭിന്നലിംഗക്കാര്‍ക്കായാലും സ്വവര്‍ഗരതിക്കാര്‍ക്കായാലും ശരിയെന്നും കോടതി പറഞ്ഞു. പൊലിസിനെ ഭയന്ന് തങ്ങള്‍ക്ക് ജീവിക്കാനാകുന്നില്ലെന്ന് കാണിച്ച് അഞ്ച് ട്രാന്‍സ്ജെന്‍ഡേഴ്സ് നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഈ വിധി. വിഷയത്തില്‍ നിലപാട് അറിയിക്കണമെന്ന് സുപ്രിം കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Comment