പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിന് അപമാനം; ബല്‍റാമിനെതിരെ ചിന്താ ജെറോമും

പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനമാണെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല എന്നുപറയുന്നതിന്റെ അര്‍ത്ഥം മനസിലാകണമെങ്കില്‍ മനുഷ്യനാകണം. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ചിന്ത എ.കെ.ജിയെ അപമാനിച്ച ബല്‍റാമിനോടുള്ള പ്രതികരണം അറിയിച്ചത്.

പെണ്ണിന്റെ കാഴ്ച്ചപ്പാടിന്റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്പ് രോഗികള്‍ക്ക് കഴിയില്ല. എകെജിയും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളിലാണെന്നും ചിന്ത കുറിച്ചു. അത് അവര്‍ ഉയര്‍ത്തിയ രാഷ്ട്രീയ ശരികൊണ്ടാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ചിന്തയുടെ കുറിപ്പ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.
‘പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല’ ഈ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാകണമെങ്കില്‍ മനുഷ്യനാവണം. സ്ത്രീ ഒരു പാവ മാത്രം ആണെന്ന് കരുതുന്ന നിങ്ങളുടെ മനസ് ഇനിയും ഒരുപാടു വളരണം. പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ വളര്‍ച്ച മാത്രം ആണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനു തന്നെ അപമാനമാണ്. അവളുടെ കാഴ്ച്ചപ്പാടിന്റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്ബ് രോഗികള്‍ക്കു കഴിയില്ല. എകെജിയും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളില്‍ ആണ്. അതിനു കാരണം അവര്‍ ഉയര്‍ത്തിയ ശരിയുടെ രാഷ്ട്രീയത്തിന്റെ വിജയമാണ്.

pathram desk 1:
Related Post
Leave a Comment