റെക്കോര്‍ഡ് പെരുമഴ അവസാനിക്കുന്നില്ല; ബാഹുബലിക്ക് വീണ്ടും പുതിയ റെക്കോര്‍ഡ്!!!

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ തേടി പുതിയ റെക്കോര്‍ഡ്. കളക്ഷന്‍ റെക്കോര്‍ഡ് കൂടാതെ മറ്റൊരു റെക്കോര്‍ഡ് കൂടി ബാഹുബലി സ്വന്തമാക്കിയിരിക്കുകയാണ്. 2017ലെ വിക്കീപീഡിയയില്‍ ഏറ്റവും അധികം വായിക്കപ്പെട്ട പേജുകളില്‍ ഇന്ത്യയില്‍നിന്ന് രണ്ടാം സ്ഥാനത്താണ് ബാഹുബലി 2: ദ് കണ്‍ക്ലൂഷന്‍. ലോകവ്യാപകമായി 11ാം സ്ഥാനമാണ് ബാഹുബലിയ്ക്കുള്ളത്.

2017 ഏപ്രില്‍ അവസാനമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആദ്യമായി 1000 കോടി രൂപ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമെന്നതാണ് ബാഹുബലിയുടെ പോപ്പുലര്‍ റെക്കോര്‍ഡ്. 1700 കോടിയിലധികമാണ് ചിത്രത്തിന്റെ കളക്ഷന്‍. മറ്റൊരു ചിത്രത്തിനും ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകള്‍ കൂടാതെ റഷ്യന്‍ ഭാഷയിലും ജാപ്പനീസ് ഭാഷയിലും ബാഹുബലി ഒരുങ്ങിയിട്ടുണ്ട്.

ലിസ്റ്റ് ഓഫ് ബോളിവുഡ് ഫിലിംസ് 2017 ആണ് ഇന്ത്യയില്‍നിന്ന് ഏറ്റവും അധികം വായിക്കപ്പെട്ടിട്ടുള്ള പേജ്. ലോക വ്യാപകമായി ഇത് ഏഴാം സ്ഥാനത്താണുള്ളത്.

pathram desk 1:
Related Post
Leave a Comment