അച്ഛനെ ‘ഒടിയന്‍’ ആക്കാന്‍ സഹായിച്ച് പ്രണവ് മോഹന്‍ലാല്‍..താരവും പുത്രനും വ്യായാമം ചെയ്യുന്ന ചിത്രം വൈറല്‍

ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന് വേണ്ടി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നടത്തിയ മെയ്ക്ക് ഓവര്‍ ഇതിനോടകം വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിന്നു. ചിട്ടയായ വ്യായാമവും വര്‍ക്കൗട്ടുകളുമാണ് ഈ മാറ്റത്തിന് പിന്നിലെന്നും താരവും തുറന്നു പറഞ്ഞിരിന്നു. ഒടിയന്‍ ആകാന്‍ എന്ത് റിസ്‌ക്കും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും താരം വ്യക്തമാക്കിയിരിന്നു. മകന്‍ പ്രണവ് മോഹന്‍ലാലുമായി വ്യായാമം ചെയ്യുന്ന ചിത്രമാണ് ഇന്ന് വൈറലായിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മോഹന്‍ലാല്‍ വ്യായാമം ചെയ്യുന്ന ചിത്രവുമുണ്ടായിരുന്നു.

ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് രൂപമാറ്റം നടത്തിയത്. പട്ടിണി കിടന്നാണെങ്കിലും ഒടിയനിലെ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മെലിയുമെന്ന് മോഹന്‍ലാല്‍ ആരാധകരോട് പറഞ്ഞിരുന്നു. ഒടിയന്റെ അവസാന ഷെഡ്യൂള്‍ ജനുവരി 5 ന് ആരംഭിക്കുമെന്നായിരുന്നു വിവരം.

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയ’ന്റെ തിരക്കഥ ഹരികൃഷ്ണന്‍ എഴുതുന്നു. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവര്‍ മറ്റു മുഖ്യ വേഷങ്ങളില്‍ എത്തുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഒടിയന്‍ ചിത്രത്തില്‍ ആരാധകര്‍ക്ക് അഭിമാനിക്കുക തന്നെ ചെയ്യാം. ചിത്രത്തിന്റെ റിലീസ് എപ്പോള്‍ ആണെന്ന് തീരുമാനിച്ചിട്ടില്ല.

pathram desk 1:
Related Post
Leave a Comment