വിവാഹം വേണ്ട, കുട്ടികള്‍ മതി..! സല്‍മാന്‍ ഖാന് ഉപദേശം നല്കുന്ന റാണി മുഖര്‍ജിയുടെ വീഡിയോ വൈറല്‍…

വിവാഹം വേണ്ട കുട്ടികള്‍ മതിയെന്ന് സല്‍മാന്‍ ഖാനോട് ബോളിവുഡ് താരം റാണി മുഖര്‍ജി. സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന ടിവി പരിപാടിയില്‍ അതിഥിയായി വന്നപ്പോഴാണ് താരത്തോട് റാണി മുഖര്‍ജിയുടെ ഈ ഉപദേശം. സല്‍മാന്‍ ഖാന്റെ കുട്ടി തന്റെ മകള്‍ ആദിരയ്ക്ക് കൂട്ടായ് വരട്ടെയെന്ന ആഗ്രഹവും റാണി മുഖര്‍ജി സ്റ്റേജില്‍ തുറന്നുപറഞ്ഞു.

സല്‍മാന്റെ കുഞ്ഞിന് സല്‍മാനെപോലെതന്നെ സൗന്ദര്യമുണ്ടായിരിക്കുമെന്ന റാണി മുഖര്‍ജിയുടെ വാക്കുകള്‍ക്ക് അത്ര സൗന്ദര്യമില്ലാത്ത അമ്മയുടെ രൂപഭംഗിയാണ് കുഞ്ഞിനുണ്ടാവുകയെങ്കില്‍ എന്തുചെയ്യുമെന്ന മറുചോദ്യമായിരുന്നു സല്‍മാന്റെ മറുപടി.റാണി മുഖര്‍ജിയുടെ ഏറ്റവും പുതിയ ചിത്രം ഹിച്കിയുടെ പ്രചരണത്തിനും കൂടെയായാണ് താരം വേദിയില്‍ എത്തിയത്. സിദ്ധാര്‍ത്ഥ് പി മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം മനീഷ് ശര്‍മയാണ് നിര്‍മിക്കുന്നത്.

pathram desk 2:
Related Post
Leave a Comment