തിരക്കേറിയ ബസ് സ്റ്റോപ്പില്‍ നടിയുടെ മാല പൊട്ടിച്ചോടി യുവാവ്, എന്നാല്‍ പിന്നിലെ സത്യം ഇതാണ് (വീഡിയോ)

കോഴിക്കോട്: കോഴിക്കോട് തിരക്കേറിയ ഒരു ബസ് സ്റ്റോപ്പില്‍ നിന്നും യുവതിയുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിച്ചോടുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സംഗതി ഇതൊന്നുമല്ല. ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണവെളയില്‍ ആരോ പകര്‍ത്തിയ വീഡിയോ ആണ് മാല പൊട്ടിച്ച് കളളന്‍ ഓടുന്നു എന്ന വ്യാജനേ പ്രചരിക്കുന്നത്.

സുരേഷ് അച്ചൂസ് സംവിധാനം ചെയ്യുന്ന ഈ ഡോക്യുമെന്ററിയില്‍ മീരാ വാസുദേവും രാജീവ് രാജനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബസ് കാത്തുനില്‍ക്കുന്ന മീരയുടെ മാല പൊട്ടിച്ചോടുന്ന രാജീവിന്റെ വീഡിയോയാണ് കള്ളനെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.കാശിനാദന്‍ എന്ന ആളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പ്രചരിച്ചത്. വീഡിയോ കണ്ട ആളുകളെല്ലാം സംഭവം സത്യമാണെന്ന് കരുതി വിശ്വസിക്കുകയും ഇരുപതിനായിരത്തോളം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

പോസ്റ്റ് വൈറലായതോടെ രാജീവും അതിന് താഴെ കമന്റുമായി എത്തി. ചേട്ടനെ എനിക്കറിയില്ല, പക്ഷെ ഒരുപാട് നന്ദിയുണ്ട്.. ഞാന്‍ മണിക്കൂറുകള്‍ ക്കൊണ്ട് ഇത്രയും പ്രശസ്തനാവുമെന്ന് വിചാരിച്ചില്ല… എന്തായാലും നാളെ റിലീസ് ആവുന്ന ദിവാന്‍ജിമൂല ഗ്രാന്റ് പ്രീ എന്ന സിനിമയെയും ഇങ്ങന്നെ തന്നെ പ്രമോട്ട് ചെയ്ത് തരണേ പ്ലീസ് ഇങ്ങനെയായിരുന്നു രാജീവിന്റെ മറുപടി.

pathram desk 2:
Related Post
Leave a Comment