ഗുര്‍മീതുമായി അടുക്കുന്നത് ഹണിപ്രീതിന് ഇഷ്ടമായിരുന്നില്ല, വിവാദ പരാമര്‍ശം നടത്തിയ രാഖി സാവന്തിനെതിരെ അപകീര്‍ത്തി കേസുമായി ഹണി പ്രീതിന്റെ അമ്മ

ന്യൂഡല്‍ഹി: നടി രാഖി സാവന്തിനെതിരെ അപകീര്‍ത്തിക്കേസുമായി ഗുര്‍മീത് റാം റഹീമീന്റെ വളര്‍ത്തുപുത്രി ഹണി പ്രീതിന്റെ അമ്മ ആശ തനേജ രംഗത്ത്. 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിയമനടപടിയുമായി രംഗത്തെത്തിയത്. അല്ലെങ്കില്‍ ഒരു മാസത്തിനകം നടി മകളോട് മാപ്പുപറയണമെന്നാണ് ആവശ്യം.

ഗുര്‍മീതുമായി അടുക്കുന്നതിന് വളര്‍ത്തുമകളായ ഹണിപ്രീതിന് ഇഷ്ടമായിരുന്നില്ലെന്നും ഗുര്‍മീതിനെ താന്‍ വിവാഹം കഴിക്കുമോ എന്ന ഭയവും തന്റെ സ്ഥാനം നഷ്ടമാകുമോ എന്നതാകാം ആശങ്കയെന്നുമായിരുന്നു രാഖി സാവന്തിന്റെ വിവാദ പരാമര്‍ശം. ഗുര്‍മീതിന്റെയും ഹണിപ്രീതിന്റെയും ജീവിതത്തെ ആധാരമാക്കി ഇറങ്ങുന്ന ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം എ ഡയലോഗ് വിത്ത് ജെസി ഷോയില്‍ പങ്കെടുത്തുപ്പോഴായിരുന്നു രാഖിയുടെ വെളിപ്പെടുത്തല്‍.

pathram desk 2:
Related Post
Leave a Comment