ദിനകരന്‍ വിജയിച്ചത് പണക്കൊഴുപ്പില്‍, ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ നാണക്കേടെന്ന് കമല്‍ഹാസന്‍

ചെന്നൈ: ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ എഐഡിഎംകെ വിമതസ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ ജയിച്ചത് പണക്കൊഴുപ്പിന്റെ പുറത്തെന്ന് കമല്‍ഹാസന്‍. തമിഴ് വാരികയായ ആനന്ദവികടനിലെ പ്രതിവാരപംക്തിയിലായിരുന്നു ദിനകരന്റെ പേരെടുത്തു പറയാതെയുള്ള വിമര്‍ശനം.
പണത്തിന്റെ പിന്‍ബലത്തിലുള്ള വിജയം ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്നും ഇത് കുംഭകോണമല്ല, പകല്‍വെളിച്ചത്തില്‍ നടത്തിയ അഴിമതിയാണെന്നും കമല്‍ഹാസന്‍ ആരോപിച്ചു. തമിഴ്‌നാട് രാഷ്ട്രീയത്തിനും ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് നാണക്കേടായതായി താരം വിലയിരുത്തി.

എന്നാല്‍ തന്റെ വിജയം ഉള്‍ക്കൊള്ളാനാവാത്തതിനാലാണ് കമല്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ദിനകരന്റെ പ്രതികരണം. കമല്‍ഹാസന്‍ ആര്‍കെ നഗറിലെ വോട്ടര്‍മാരെ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.

pathram desk 2:
Related Post
Leave a Comment