താന്‍ മിത്രങ്ങളാണെന്ന് കരുതിയവര്‍ പലരും ശത്രുക്കളായി, ആ സമയത്ത് ആത്മഹത്യയെ കുറിച്ച് പോലും ആലോചിച്ചു: മനസ്സ് തറന്ന് നടി ഉമ

അനശ്വര നടന്‍ ജയനെ സംബന്ധിച്ച് അടുത്തിടെ ഉടലെടുത്ത ബന്ധുത്വ വിവാദം തന്നെ തളര്‍ത്തിയെന്ന് മലയാള സീരിയല്‍ നടി ഉമയുടെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ അഭിമുഖത്തിനിടയില്‍ മലയാളത്തിന്റെ അനശ്വരനടനായ ജയനെ കുറിച്ച് ഉമ നടത്തിയ ചില പരാമര്‍ശങ്ങളാണ് വന്‍ വിവാദത്തിന് വഴി വെച്ചത്. തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് താന്‍ ഒരു വിവാദത്തില്‍ പെടുന്നതെന്ന് ഉമ പറഞ്ഞതായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആ പ്രശ്‌നം രൂക്ഷമായ രണ്ടുദിവസം തനിക്ക് താങ്ങാന്‍ പറ്റിയില്ലെന്നും ആത്മഹത്യയെ കുറിച്ച് പോലും ആലോചിച്ചതായും താരം വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആ സമയത്ത് ശത്രുക്കളായി നിന്നവരാണ് തന്നെ ചേര്‍ത്തുപിടിച്ചു സഹായിച്ചത്, എന്നാല്‍ താന്‍ മിത്രങ്ങളാണെന്ന് കരുതിയവര്‍ പലരും മാറി നിന്നെന്നും അവര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആ സമയത്താണ് എന്ത് എങ്ങനെ സംസാരിക്കണമെന്നുമുള്ള തിരിച്ചറിവ് ലഭിച്ചതെന്ന് ഉമ വ്യക്തമാക്കി. ആ രണ്ടു ദിവസത്തിനുള്ളില്‍ താന്‍ മരിച്ചിരുന്നെങ്കില്‍ തന്റെ കുഞ്ഞുങ്ങള്‍ക്ക് മാത്രമേ നഷ്ടമുണ്ടാകുകയുള്ളെന്നും ഉമ പറയുന്നു. ആ പ്രശ്‌നം അവസാനിച്ചതോടെ തനിക്ക് തുടര്‍ച്ചയായി ഷൂട്ടിങ് ഉണ്ടായിരുന്നതിനാല്‍ വിഷയത്തിന്മേല്‍ അധികം കാടുകേറാന്‍ സമയം കിട്ടാതിരുന്നത് ഉപകാരമായെന്നും ഉമ വ്യക്തമാക്കി. ജനപ്രിയ സീരിയലുകളായ രാത്രിമഴ, വാനമ്പാടി.. കൂടാതെ ജെയിംസ് ആന്‍ഡ് ആലീസ്, ചെമ്പരത്തിപ്പൂ, ലക്ഷ്യം എന്നാ സിനിമകളിലൂടേയും ഉമ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.

pathram desk 2:
Related Post
Leave a Comment