കലൈഞറെ കാണാന്‍ സൂപ്പര്‍സ്റ്റാര്‍ എത്തി, കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടു

ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഡി.എം.കെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചു. കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയായിരുന്നു രജനിയുടെ കൂടിക്കാഴ്ച. രാഷ്ട്രിയത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് താരം കരുണാനിധിയെ സന്ദര്‍ശിക്കുന്നത്.

20 മിനിട്ടോളം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടുനിന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ല, ഇന്ന് കരുണാനിധിയെ മാത്രമാണ് കാണുന്നതെന്നായിരുന്നു രജനിയുടെ മറുപടി

നേരത്തെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി രൂപവത്കരിക്കുമെന്നും സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും രാഷ്ട്രീയ പ്രവേശന പ്രഖ്യാപന വേളയില്‍ രജനികാന്ത് വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെ രജനീകാന്ത് വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിരുന്നു. രജനീമണ്‍ട്രം എന്ന പേരിലാണ് താരം വെബ്‌സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment