ആദ്യം ഞാന്‍ അവരുടെ കാലു പിടിച്ചു, പിന്നീട് അവര്‍ എന്റെ കാലു പിടിച്ചു: ആട് 2വിന് ഉണ്ടായ ബുദ്ധിമുട്ട് വെളിപ്പെടുത്തി വിജയ് ബാബു

ആട് 2 എന്ന സിനിമ റിലീസ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടിയാണ് തിയ്യേറ്ററുകള്‍ ഒപ്പിച്ചതെന്ന് നടന്‍ വിജയ് ബാബു. പല തിയ്യേറ്ററുടമകളുടെയും കാലുപിടിച്ചാണ് ഒരു ഷോയെങ്കിലും ഒപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.’തിയ്യേറ്റര്‍ 100 എണ്ണം ഉണ്ടായിരുന്നുവെങ്കിലും വലിയ തിയ്യേറ്ററുകളില്‍ ഒരു ഷോ രണ്ടു ഷോ ആയി തിരുകി കയറ്റിയ അവസ്ഥയായിരുന്നു. ആര്‍ക്കും വിശ്വാസമുണ്ടായിരുന്നില്ല.’ അദ്ദേഹം പറയുന്നു.

വലിയ പടങ്ങള്‍ വരുന്ന സമയത്ത് ഇതുപോലുള്ള ചെറിയ പടങ്ങളുമായി വരുന്നതെന്തിനാണെന്നാണ് പലരും ചോദിച്ചത്. താങ്കള്‍ വിളിച്ചതുകൊണ്ടുമാത്രമാണ് ഒരു ഷോ തരുന്നത് എന്ന് പറഞ്ഞവരുമുണ്ടെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ ചിത്രം ഹിറ്റായതോടെ ഇവരെല്ലാം തന്നെ വിളിച്ച് കൂടുതല്‍ ഷോകള്‍ തരണമെന്ന് ആവശ്യപ്പെടുകയാണുണ്ടായത്. ‘അതേ തിയ്യേറ്റേഴ്സിനെ ഓണേഴ്സ് തന്നെ രാത്രി 12 മണിക്കും രണ്ടു മണിക്കും സെക്കന്റ് ഷോ വച്ചിട്ട് ആളുകളെ നിയന്ത്രിക്കാന്‍ പറ്റാതെ എന്നെ വിളിച്ചപ്പോള്‍ സന്തോഷം തോന്നി. ഒരു ഷോയ്ക്കുവേണ്ടി കാലുപിടിച്ച തിയ്യേറ്ററില്‍ അതേ ഉടമസ്ഥര്‍ വിളിച്ച് എനിക്ക് നാലു ഷോ കളിക്കാന്‍ നാളെ മുതല്‍ പടം തരുമോയെന്ന് ചോദിച്ചപ്പോള്‍ സന്തോഷം തോന്നി. ‘ വിജയ് ബാബു പറയുന്നു.

pathram desk 2:
Leave a Comment