ഷാങ്സി (ചൈന): തുടര്‍ച്ചായി 18 മണിക്കൂര്‍ ജോലി ചെയ്ത ഡോക്ടര്‍ ഒടുവില്‍ രോഗിയുടെ മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. ശ്വസന സംബന്ധമായ രോഗങ്ങളില്‍ വിദഗ്ധയായ സാവോ ബിയാക്സിയാങ് എന്ന 43കാരിയാണ് സ്ട്രോക്ക് വന്ന് മരിച്ചത്.
അമിത ജോലിയെ തുടര്‍ന്ന് കുഴഞ്ഞുവീണ ഡോക്ടര്‍ 20 മണിക്കൂര്‍ നീണ്ടുനിന്ന ചികില്‍സയ്ക്കു ശേഷം മരണപ്പെടുകയായിരിന്നു. ഹെമറേജിനെ തുടര്‍ന്നായിരുന്നു മരണം.
ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ യൂസി ജില്ലാ ആശുപത്രിയിലെ ശ്വസനസംബന്ധ വിഭാഗത്തിന്റെ ഡപ്യൂട്ടി ഹെഡ് ആയിരുന്നു സാവോ. തലേദിവസം വൈകുന്നേരം ആറു മണിക്കു തുടങ്ങിയ ഷിഫ്റ്റിനിടെ അല്‍പം പോലും സാവോ വിശ്രമിച്ചിട്ടില്ലെന്നാണ് കൂടെ ജോലി ചെയ്യുന്നവര്‍ മാധ്യമങ്ങളോടു പറഞ്ഞത്.
Leave a Comment