ഐ.എം.എ മാലിന്യ പ്ലാന്റിന് പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ; കൂടുതല്‍ പരിശോധന വേണമെന്ന് വനംമന്ത്രി കെ.രാജു

തിരുവനന്തപുരം: പാലോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിനു പിന്തുണയുമായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു. പ്ലാന്റിന് നേരത്തെ തന്നെ അനുമതി നല്‍കിയതാണ്. വനം മന്ത്രികൂടി പങ്കെടുത്ത യോഗത്തിലാണ് അനുമതി നല്‍കിയതെന്നും ആശുപത്രി മാലിന്യം സംസ്‌കരിക്കാന്‍ മറ്റുവഴിയില്ലെന്നും ഷൈലജ കൂട്ടിച്ചേര്‍ത്തു.

പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു.

അതേസമയം മാലിന്യ സംസ്‌കരണ പ്ലാന്റ് സംബന്ധിച്ചു കൂടുതല്‍ പരിശോധന വേണമെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു. അന്തിമ അനുമതി പരിസ്ഥിതി വകുപ്പിന്റെതാണെന്നും പ്ലാന്റ് നിര്‍മിക്കാന്‍ ഒരുങ്ങുന്ന സ്ഥലം വനം വകുപ്പിന്റേതല്ലെന്നും മന്ത്രി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment