തമിഴ് ഹാസ്യ താരം എംഎസ് ഭാസ്‌കറിന് മകള്‍ പുതുവര്‍ഷ സമ്മാനമായി നല്‍കിയത് ഒരു പുതു പുത്തന്‍ ബുള്ളറ്റ്. മകള്‍ കണ്ണ് മൂടിക്കെട്ടി സര്‍പ്രൈസായി ബുള്ളറ്റിന് മുന്നില്‍ കൊണ്ട് നിറുത്തുകയായിരുന്നു.ഐശ്വര്യ എന്നാണ് ഭാസ്‌കറിന്റെ മകളുടെ പേര്. നടു റോഡിലാണ് താരത്തിന് മകള്‍ ന്യൂ ഇയര്‍ സസ്‌പെന്‍സ് ഒരുക്കിയത്. ബുള്ളറ്റ് കണ്ട് ഒരു നിമിഷം നിശബ്ദനായ ഭാസ്‌കര്‍ ഇത് തനിക്കാണോ എന്ന ചോദിച്ചു. അതെയെന്ന് മകള്‍ പറഞ്ഞതോടെ സന്തോഷം കൊണ്ട് മകളെ കെട്ടിപ്പിടിക്കുകയായിരുന്നു. അച്ഛന്റെ സന്തോഷ പ്രകടനത്തില്‍ മകളും വികാരഭരിതയായി. കരഞ്ഞുകൊണ്ടാണ് ഐശ്വര്യ അച്ഛനോട് ചേര്‍ന്ന് നിന്നത്.
Leave a Comment