‘2021ല്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായാല്‍ നടേശ ജയന്തിയും സുകുമാര ജയന്തിയും അവധിയാക്കും’: പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍

കൊച്ചി: മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ച മുന്‍ മുഖ്യമന്ത്രി 2021ല്‍ വീണ്ടും ജയിച്ച് മുഖ്യമന്ത്രിയായാല്‍ നടേശ ജയന്തിയും സുകുമാര ജയന്തിയും അവധിയാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. അച്യുതമേനോനോ പികെ വാസുദേവന്‍ നായരോ ഇകെ നായനാരോ കെ കരുണാകരനോ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഇക്കാര്യം പരിഗണിച്ചില്ല. എന്‍ഡിപിക്കു മന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോഴും നടന്നില്ല.
2011ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയപ്പോഴാണ് മന്നംജയന്തി നായന്മാര്‍ക്കു മാത്രം നിയന്ത്രിത അവധിയാക്കിയതെന്നും പിന്നെ പൊതു അവധിയാക്കുകയായിരുന്നെന്നും ജയശങ്കര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു

ജയശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
ജനുവരി 2.
മന്നം ജയന്തി, പൊതു അവധി

നായര്‍ സമുദായാചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും വിമോചനസമര നായകനും ആയിരുന്ന മന്നത്ത് പത്മനാഭപിളള സാറിന്റെ ജന്മദിനം പൊതു അവധിയാക്കണം എന്നത് അഖിലലോക നായന്മാരുടെയും അഭിലാഷമായിരുന്നു.അച്യുതമേനോനോ പികെ വാസുദേവന്‍ നായരോ ഇകെ നായനാരോ കെ കരുണാകരനോ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഇക്കാര്യം പരിഗണിച്ചില്ല. എന്‍ഡിപിക്കു മന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോഴും നടന്നില്ല.

2011ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയപ്പോഴാണ് മന്നംജയന്തി നായന്മാര്‍ക്കു മാത്രം നിയന്ത്രിത അവധിയാക്കിയത്. പിന്നെ പൊതു അവധിയാക്കി.കൂട്ടത്തില്‍, കര്‍ക്കടക വാവിന്റെ അവധി പൂര്‍ണമാക്കി. അയ്യങ്കാളി ജയന്തിക്കും പൊതു അവധി പ്രഖ്യാപിച്ചു. വിശ്വകര്‍മ്മ ജയന്തിയും വൈകുണ്ഠ ജയന്തിയും നിയന്ത്രിത അവധികളാക്കി.2021ല്‍ യുഡിഎഫ് ജയിച്ച് ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകട്ടെ, നടേശ ജയന്തിയും സുകുമാര ജയന്തിയും അവധിയാക്കും.

pathram desk 2:
Related Post
Leave a Comment