കൊച്ചി: 2018വര്‍ഷം ആദ്യം എത്തിയത് ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് പെസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്്. പിന്നാലെ വൈകിട്ട് നാലരയോടെ ന്യൂസിലന്‍ഡിലെ സമാവത്തിയില്‍ പുതുവര്‍ഷമെത്തി. ഓക്‌ലാന്‍ഡിലെ സ്‌കൈ ടവറിന് ചുറ്റും അഞ്ചുമിനിട്ട് നീണ്ടു നിന്ന വെടിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ പതിനായിരങ്ങള്‍ 2018 നെ വരവേറ്റു. ഒരു മണിക്കൂറിനകം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും മെല്‍ബണിലും പുതുവര്‍ഷമെത്തി. മഴവില്ലുപോലുള്ള വെടിക്കെട്ട് തീര്‍ത്താണ് ഓസ്‌ട്രേലിയ ആഘോഷങ്ങളൊരുക്കിയത്.
പിന്നെ ഒരു മണിക്കൂറിനകം ചൈനയിലും സിംഗപ്പൂരിലും. ഇന്‍ഡോനീഷ്യയും ബംഗ്ലാദേശും കടന്ന് 2018 ഇന്ത്യയില്‍. പ്രധാന നഗരങ്ങളില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ താരനിശകളടക്കമുള്ള പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
പുതുവര്‍ഷം ദുബായിലെത്തിയപ്പോള്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നരയായി. മോസ്‌കോയും മാഡ്രിഡും ഒരുമണിക്കൂറിന് ശേഷം 2018നെ വരവേറ്റു. പുലര്‍ച്ചെ നാലരയോടെ റോമിലും പാരീസിലും 2018 എത്തി. ലണ്ടനില്‍ പുതുവര്‍ഷത്തെ സ്വീകരിച്ചത് പുലര്‍ച്ചെ അഞ്ച് നാല്‍പ്പതിന്. അമേരിക്കയില്‍ പുതുവര്‍ഷമെത്തുമ്പോള്‍ രാവിലെ പത്തരയാകും.
ഓഖി ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് കേരള സര്‍ക്കാര്‍ ഔദ്യോഗിക പുതുവര്‍ഷാഘോഷ പരിപാടികള്‍ ഒഴിവാക്കിയെങ്കിലും പൊതു ഇടങ്ങളില്‍ ആഘോഷങ്ങളുടെ പ്രഭ കുറഞ്ഞില്ല. തിരുവനന്തപുരത്ത് ക്ലബ്ബുകളിലും ഹോട്ടലുകളിലും ഡി ജെ നൈറ്റുകളും പാര്‍ട്ടികളും സംഘടിപ്പിച്ചു. കോവളത്ത് വിദേശികളടക്കം നിരവധി പേര്‍ നൃത്തം ചെയ്ത് പുതുവര്‍ഷത്തെ വരവേറ്റു. തീരദേശത്ത് ഓഖി ദുരന്തത്തില്‍ മിരിച്ചവരയേും കാണാതായവരേയും സ്മരിച്ച് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദീപങ്ങള്‍ തെളിയിച്ചു. കാണാതായ 29 പേര്‍ക്കു വേണ്ടി ആകാശത്തേക്ക് ദീപങ്ങള്‍ പറത്തി. അര്‍ദ്ധരാത്രി 12 ന് കപ്പലില്‍ സൈറണ്‍ മുഴങ്ങിയതോടെ ഫോര്‍ട്ട് കൊച്ചിയില്‍ പപ്പാഞ്ഞി കത്തിച്ച് ആഘോഷത്തിലാറാടി. വന്‍ ജനാവലി ഫോര്‍ട്ട്‌കൊച്ചി തീരുത്ത് എത്തിയിരുന്നു. ഡി.ജെ നൈറ്റുകള്‍ക്കും മറ്റ് ആഘോഷ പരിപാടികള്‍ക്കും മലയാളികള്‍ ഒരു കുറവും വരുത്തിയില്ല.
Leave a Comment