ബിജെപി നേതാവ് ഇരുചക്രവാഹനം വാ​ഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി 15 കാരിയെ പീഡിപ്പിച്ചു..!! ഫോണിൽ അശ്ലീല സന്ദേശങ്ങളയച്ചു, അമ്മയുമായും പ്രതിക്ക് ബന്ധം…!!, പീഡിപ്പിച്ച വിവരം അമ്മയക്ക് അറിയാമായിരുന്നു… പോക്സോ പ്രകാരം അറസ്റ്റ്…

ചെന്നൈ: 15 കാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എംഎസ് ഷാ അറസ്റ്റിൽ. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണു നടപടി.

തന്റെ 15 വയസുള്ള മകളുടെ മൊബൈൽ ഫോണിൽ എംഎസ് ഷാ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്നു പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതായും പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. മാത്രമല്ല തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം അറിയാമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് ഇയാളുടെ ഭാര്യയ്ക്കെതിരെയും ഷായ്ക്ക് എതിരെയും പൊലീസ് കേസെടുക്കുകയായിരുന്നു.

കേസിൽ വിശദ അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എംഎസ് ഷാ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ വാലിഡ് അല്ലാതാകാൻ ഒടിപി അല്ല, സ്ത്രീയുടെ പൗരാവകാശങ്ങൾ..!!! എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്… കെ.ആർ മീര..

“ആരെയെങ്കിലും കൊല്ലണമെന്ന് തീരുമാനിച്ചിരുന്നു..!! അതിനായി ​ന​ഗരത്തിൽ ചുറ്റി നടന്നു…!! അവളെ പരിചയപ്പെട്ടത് ജോലികഴിഞ്ഞ് മടങ്ങുമ്പോൾ, കൊല്ലണോയെന്നറിയാൻ ടോസ് ഇട്ടു നോക്കി.., ഹെഡ് വീണു…!!! അവളെ ഞാൻ കൊന്നു…, മൃതദേഹവുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു..!!!”- കോടതിയിൽ 20 കാരൻ്റെ വെളിപ്പെടുത്തൽ…

pathram desk 5:
Related Post
Leave a Comment