2025 നേട്ടങ്ങളുടെ വ‍ർഷം…!!! പുതിയ പ്രതീക്ഷകൾ.., 27 നക്ഷത്രങ്ങളുടെയും ​ഗുണദോഷങ്ങൾ അറിയാം…

ജ്യോതിഷാചാര്യ
ഷാജി പൊന്നമ്പുള്ളി
+91 7907917702
+91 9995373305,
+91 8075211288 (വാട്‌സ്ആപ്)

ഓരോ കൊല്ലവും പിറന്നുവീഴുന്നത് പുതിയ പ്രതീക്ഷകളുമായാണ്. കഴിഞ്ഞുപോയ കാലം സമ്മാനിച്ച കയ്പും മധുരവും നിറഞ്ഞ അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാകും. കണക്കു കൂട്ടി വച്ച പല കാര്യങ്ങളും പ്രതീക്ഷിച്ച പോലെ നടന്നിട്ടുണ്ടാകില്ല. നിരാശപ്പെടാതെ മുന്നോട്ടു പോകാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ പലതും ഉണ്ടാകും. ജ്യോതിഷം അത്തരമൊരു വാഗ്ദാനമാണ് നമുക്ക്‌ നൽകുന്നത്. പോസിറ്റിവായി കാര്യങ്ങളെ കാണുകയും അഭിമുഖീകരിക്കുകയും വിജയം വരെയും പ്രയത്‌നിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്ന മാർഗദർശി. 2025ൽ ഗുണാനുഭവങ്ങൾ ഏതെല്ലാം നക്ഷത്രങ്ങൾക്കാണുള്ളതെന്നു നോക്കാം. ഇരുപത്തിയേഴു നക്ഷത്രങ്ങൾക്കും ഗുണാനുഭവങ്ങൾ തന്നെയാണുണ്ടാവുക. എന്നാൽ ഗുണത്തിന് ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നേയുള്ളൂ. അമ്പലങ്ങളിൽ പോയി തൊഴുതും എല്ലാവരെയും സമഭാവനയോടെ കണ്ടും ജീവിതത്തെ ക്രമമപ്പെടുത്തി കൊണ്ടുപോകുന്നതിലൂടെ ഗുണവർധനവുണ്ടാവുക തന്നെ ചെയ്യും.

ഗ്രഹങ്ങളുടെ രാശിമാറ്റം
നക്ഷത്രങ്ങളിൽ സ്വാധീനം കൂടുതലായി ചെലുത്തുന്ന ശനി, വ്യാഴം, രാഹു, കേതു ഗ്രഹങ്ങളുടെ രാശിമാറ്റം നടക്കുന്ന വർഷം കൂടിയാണ് 2025. രണ്ടരവർഷമാണ് ശനി എന്ന ഗ്രഹം ഒരു രാശിയിൽനിൽക്കുക. മീനം രാശിയിലേക്കാണ് മാർച്ച് 29ന് ശനി മാറുന്നത്. ഏഴരശനിയുടെ കഠിനമായ അനുഭവങ്ങൾ ഏതെല്ലാം നക്ഷത്രങ്ങൾക്കാണെന്നു നോക്കാം. രണ്ട്, ജന്മം, 12 എന്നീ രാശികളിൽ ശനി നിൽക്കുന്നവർക്കാണ് ഏഴരശനി.

കുംഭം രാശിയിലുൾപ്പെടുന്ന അവിട്ടം അര, ചതയം, പുരുരുട്ടാതി 3/4 നക്ഷത്രജാതർക്ക് ഏഴരശനി അവസാനിക്കാൻ ഇനി രണ്ടരവർഷം കൂടിയുണ്ട്. കുംഭത്തിന്റെ രണ്ടാമത്തെ രാശിയിലാണ് ശനി ഇനിയുള്ള രണ്ടരവർഷക്കാലം. മീനം രാശിയിലുൾപ്പെടുന്ന പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർക്ക് ജന്മത്തിലാണ് ശനി. മേടം രാശിയിലുൾപ്പെടുന്ന അശ്വതി, ഭരണി, കാർത്തിക 1/4 നക്ഷത്രക്കാർക്ക് 12ലാണ് ശനി.

കണ്ടകശനി
കണ്ടകശനി അനുഭവങ്ങൾ ഏതെല്ലാം നക്ഷത്രക്കാർക്കെന്നു നോക്കാം. മിഥുനം രാശിയുടെ പത്താംരാശിയിലും കന്നിരാശിയുടെ ഏഴാം രാശിയിലും ധനുരാശിയുടെ നാലാം രാശിയിലും ശനി നിൽക്കുന്നു. ഈ രാശികളിൽ ഉൾപ്പെടുന്ന നക്ഷത്രജാതർക്ക് കണ്ടകശനിയാണെന്നു പറയാം. ഇതുപ്രകാരം മകയിരം അര, തിരുവാതിര, പുണർതം 3/4, ഉത്രം 3/4, അത്തം, ചിത്തിര 1/2, മൂലം, പൂരാടം, ഉത്രാടം 1/4 നക്ഷത്രജാതർക്ക് കണ്ടകശനിയാണ്. ജീവിതാനുഭവങ്ങളെ തേച്ചുമിനുക്കാൻ അവസരം ലഭിച്ചെന്നു കരുതുക. സത്യസന്ധമായി ധൈര്യമായി മുന്നോട്ടുപോകുക.

രാശിമാറ്റം കൊണ്ട് അനുഗ്രഹം
ശനിയുടെ രാശിമാറ്റം കൊണ്ട് അനുഗ്രഹം ലഭിക്കുന്നവർ- കാർത്തിക 3/4, രോഹിണി, മകയിര്യം 1/2 ഇവർക്ക് 11ലാണ് ശനി. കർക്കിടക കൂറിൽ ഉൾപ്പെടുന്ന പുണർതം 1/4, പൂയം, ആയില്യം ഇവർക്ക് ഒമ്പതിലാണ് ശനി, തുലാക്കൂറിൽ ഉൾപ്പെടുന്ന ചിത്തിര 1/2, ചോതി, വിശാഖം 3/4 ഇവർക്ക് ആറിലാണ് ശനി, മകരക്കൂറിൽ ഉൾപ്പെടുന്ന ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2 ഇവർക്ക് മൂന്നിലാണ് ശനി. ഈ നക്ഷത്രജാതർക്ക് ശനിയുടെ രാശിമാറ്റം മൂലം ഗുണകരമായ അനുഭവങ്ങളുണ്ടാകും.

വ്യാഴം മിഥുനം രാശിയിലും കർക്കിടകം രാശിയിലുമായി സഞ്ചരിക്കുന്ന കാലമാണ് 2025. ഒരുവർഷം ഒരുരാശിയിൽ സ്ഥിതി ചെയ്യുന്ന വ്യാഴത്തിന് ഇത്തവണ രണ്ടുരാശികളിലായി സഞ്ചരിക്കേണ്ടി വരുന്നു. രാഹു കുംഭം രാശിയിലും കേതു ചിങ്ങം രാശിയിലും സഞ്ചരിക്കുന്നു. ഒന്നരവർഷമാണ് ഒരു രാശിയിൽ രാഹുകേതുക്കൾ സഞ്ചരിക്കുക. ഗ്രഹങ്ങളുടെ രാശിമാറ്റം എപ്രകാരമാണ് 27 നക്ഷത്രങ്ങളെയും സ്വാധീനിക്കുകയെന്നു നോക്കാം.

തൊഴിൽ സംബന്ധമായ മാറ്റം
അശ്വതി, ഭരണി, കാർത്തിക, ഉത്രം, അത്തം, ചിത്തിര, മൂലം, പൂരാടം, ഉത്രാടം നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് തൊഴിൽ സംബന്ധമായ മാറ്റങ്ങളുണ്ടാകുന്ന കാലമാണ്. സുഹൃത് ബന്ധങ്ങളിൽ പരിശോധന വേണ്ടതായി വരും. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ദീർഘയാത്രകൾ അടിക്കടി നടത്തേണ്ടതായി വരും. സാമ്പത്തിക സ്രോതസുകൾ തുറന്നു വരും. വ്യാപാര കാര്യങ്ങളിൽ ആശാവഹമായ പുരോഗതിയുണ്ടാകും. വാഹനം മാറ്റിവാങ്ങുന്നതിനിടവരും.

സാമ്പത്തിക പ്രതിസന്ധികളിൽനിന്നു കരകയറും
രോഹിണി, മകയിര്യം, തിരുവാതിര, പുണർതം, പൂയം, ആയില്യം ,മകം, പൂരം, ചോതി നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഭാഗ്യാനുഭവങ്ങൾ മാറിമറിയാം, സാമ്പത്തിക പ്രതിസന്ധികളിൽനിന്നു കരകയറുന്നതിനുള്ള മാർഗം തെളിഞ്ഞുവരും. വ്യക്തിബന്ധങ്ങളിൽ ഉടവുപറ്റാതെ ശ്രദ്ധിക്കണം, വീട്ടിലെ പ്രായമായവരുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണ്ടി വരും. വ്യത്യസ്ഥ ആശയങ്ങളുള്ളവരുമായി യോജിച്ചു പ്രവർത്തിക്കേണ്ടതായി വരും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾ അവസാന നിമിഷം നടക്കും.

പ്രവർത്തനമേഖലയിൽ മികവ്
വിശാഖം, അനിഴം,തൃക്കേട്ട, തിരുവോണം,അവിട്ടം, ചതയം,പുരുരുട്ടാതി, ഉത്രട്ടാതി,രേവതി നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് പ്രവർത്തനമേഖലയിൽ ശ്രദ്ധിക്കപ്പെടുന്ന അവസരങ്ങൾ കൈവരും. സന്താനങ്ങൾ മുഖേന ഗുണാനുഭവങ്ങൾ വർധിക്കും, കടബാധ്യത തീർക്കുന്നതിനാകും, സഹോദരങ്ങളുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും, വ്യാപാര വ്യവസായങ്ങൾ വിപുലീകരിക്കുന്നത് പിന്നീട് ഒരവസരത്തിലേക്കാക്കുന്നതായിരിക്കും നല്ലത്.

pathram desk 2:
Related Post
Leave a Comment