‘പൊന്നിനെ ചതിച്ച് ട്രംപ്’: കുതിച്ചുകയറിയ സ്വർണവില മൂക്കുംകുത്തി താഴേക്ക്; പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,320 രൂ​പ

‌തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡു​ക​ൾ ഭേ​ദി​ച്ച് മു​ന്നേ​റി​യ സ്വ​ർ​ണ​വി​ല കു​ത്ത​നെ ഇടിഞ്ഞു പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,320 രൂ​പ​യും ഗ്രാ​മി​ന് 165 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 57,600 രൂ​പ​യി​ലും ഗ്രാ​മി​ന് 7,200 രൂ​പ​യുമായി. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 140 രൂ​പ ഇ​ടി​ഞ്ഞ് 5,930 രൂ​പ​യി​ലെ​ത്തി.

കേരളപ്പിറവി മുതൽ സ്വ​ർ​ണ​വി​ല താഴേക്കു പോകുന്ന പ്ര​വ​ണ​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് നേ​രി​യ വ​ർ​ധ​ന ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 80 രൂ​പ കൂ​ടി​യി​രു​ന്നു. ദീ​പാ​വ​ലി ദി​ന​ത്തി​ൽ പ​വ​ന് 120 രൂ​പ ഉ​യ​ർ​ന്ന് 59,640 രൂ​പ​യെ​ന്ന പു​ത്ത​ൻ ഉ​യ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച സ്വ​ർ​ണ​വി​ല താ​ഴേ​ക്കു​പോ​യ​ത്.

ഒ​ക്ടോ​ബ​ർ ആ​ദ്യം 56,400 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. പ​ത്തി​ന് 56,200 രൂ​പ​യാ​യി താ​ഴ്ന്ന് ആ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. എ​ന്നാ​ല്‍ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ച് വി​ല വില കുതിച്ചുകയറുന്നതാണ് കാണാൻ സാധിച്ചത്.

ഒ​ക്‌​ടോ​ബ​ര്‍ 16 ഓടെ വി​ല പ​വ​ന് 57,000 രൂ​പ ക​ട​ന്ന​ു. ഒ​ക്‌​ടോ​ബ​ര്‍ 19 ന് ​ഇ​ത് 58,000 രൂ​പ​യും ക​ട​ന്നു. 29ന് 59,000 ​ക​ട​ന്ന സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ച്ചു​യർന്ന് 60000ത്തിന് അടുത്തെത്തി.

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വ​ൻ വി​ജ​യ​ത്തി​നു പി​ന്നാ​ലെ ഡോ​ള​റി​ന്‍റെ മൂ​ല്യം ഉ​യ​ർ​ന്ന​തും ക്രി​പ്റ്റോ​ക​റ​ൻ​സി​ക​ൾ റി​ക്കാ​ർ​ഡ് കു​തി​പ്പ് ആ​രം​ഭി​ച്ച​തു​മാ​ണ് രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ​ത​ന്നെ സ്വ​ർ​ണ​വി​ല കു​റ​യാ​നി​ട​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച ഔ​ൺ​സി​ന് 2,790 ഡോ​ള​ർ എ​ന്ന റി​ക്കാ​ർ​ഡി​ലെ​ത്തി​യ രാ​ജ്യാ​ന്ത​ര സ്വ​ർ​ണ​വി​ല ഇ​ന്ന് 2,647 ഡോ​ള​റി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യി​രു​ന്നു. നി​ല​വി​ൽ 2,668 ഡോ​ള​റി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ രൂ​പ എ​ക്കാ​ല​ത്തെ​യും ദു​ർ​ബ​ല​മാ​യ അ​വ​സ്ഥ​യി​ൽ (84.32) ആ​ണ്.

അ​തേ​സ​മ​യം, വെ​ള്ളി​വി​ല ഗ്രാ​മി​ന് ഇ​ന്നു​മാ​ത്രം മൂ​ന്നു​രൂ​പ താ​ഴ്ന്ന് 99 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

pathram desk 5:
Related Post
Leave a Comment