ഐഫോണ്‍ 16 സീരീസിലെ മുഴുവന്‍ ഫോണുകളുടെയും ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു… !!! ആദ്യമായാണ് ആപ്പിളിൻ്റെ സ്ഥിരം നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് മാറി ഐഫോണ്‍ പ്രോ മോഡലുകള്‍ നിര്‍മിക്കുന്നത്…!!! കൂടുതല്‍ ആപ്പിള്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ ആരംഭിക്കും…

ന്യൂഡൽഹി: ഐഫോണ്‍ 16 സീരീസിലെ മുഴുവന്‍ ഫോണുകളുടെയും ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ഇത് ആദ്യമായാണ് ആപ്പിള്‍ തങ്ങളുടെ സ്ഥിരം നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് മാറി മറ്റൊരിടത്ത് ഐഫോണ്‍ പ്രോ മോഡലുകള്‍ നിര്‍മിക്കുന്നത്.

ഏതെങ്കിലും ഒരിടത്ത് നിന്ന് മാത്രം നിര്‍മാണം നടത്തി വിതരണം ചെയ്യുക എന്ന നയത്തില്‍ നിന്ന് മാറി ഒന്നിലധികം ഇടങ്ങളിലേക്ക് ഉത്പാദനം വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. ടാറ്റ ഗ്രൂപ്പ്, ഫോക്‌സ്‌കോണ്‍, പെഗട്രോണ്‍ എന്നീ കമ്പനികളാണ് ആപ്പിളിന്റെ ഇന്ത്യയിലെ നിര്‍മാണ പങ്കാളികള്‍. പ്രാദേശിക വിപണിയിലേക്ക് വേണ്ട ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് തന്നെ ഉത്പാദിപ്പിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ചെറിയൊരു ഭാഗം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യും.

എത്രമാത്രം അധഃപതിക്കാം എന്നാണ് വാക്കുകൾ തെളിയിക്കുന്നത്…!! നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് താനെന്ന് അദ്ദേഹം തെളിയിച്ചുവെന്ന് മുഖ്യമന്ത്രി…!!! എന്നും പ്രാർ‌ഥിക്കുമ്പോൾ വിചാരിക്കുന്നത് മുഖ്യമന്ത്രിയെപോലെ അഴിമതിക്കാരനും നിലവാരമില്ലാത്തവനും ആകരുതേ എന്നാണെന്ന് വി.ഡി. സതീശൻ

11-ാം ഓവർ .., പന്തിന് ബൗണ്ടറിയിലേക്ക് വഴികാട്ടാൻ വളഞ്ഞുനിന്ന് പാണ്ഡ്യയുടെ ഷോട്ട്…!!!, ഒന്ന് നിവർന്നു നിന്നതല്ലാതെ പന്ത് പോയ വഴിയിലേക്ക് നോക്കിയതുപോലുമില്ല…!!! വൻ തരംഗമായ ഹാർദിക്കിന്റെ ‘നോ–ലുക് ഷോട്ട്’ ബൗണ്ടറി..!!!

അതേസമയം, ഡല്‍ഹിയിലെയും മുംബൈയിലേയും ആപ്പിള്‍ സ്റ്റോറുകളുടെ വന്‍ വിജയത്തിന് പിന്നാലെ കൂടുതല്‍ ആപ്പിള്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളുരു, പുനെ, ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി ഇന്ത്യയില്‍ നേരിട്ടുള്ള റീട്ടെയില്‍ ശക്തമാക്കാനും കമ്പനിയ്ക്ക് സാധിക്കും.

പഠനത്തിൽ പിന്നാക്കമായ വിദ്യാർഥികൾക്ക് അധ്യാപിക സ്വന്തം വീട്ടിൽവച്ച് ട്യൂഷൻ നൽകി..!! അധ്യാപിക കുളിക്കുന്ന വീഡിയോ രഹസ്യമായി എടുത്തു.., ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തി..!!! 4 വിദ്യാർഥികൾ അറസ്റ്റിൽ

Apple begins iPhone 16 series production in India, including Pro models.

pathram desk 1:
Related Post
Leave a Comment