വേഗം മരിക്കുമെന്ന് കരുതേണ്ട.., മോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറ ക്കുന്നത് വരെ ജീവനോടെ ഉണ്ടാകും…!! പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം…

കശ്മീർ: തിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ കഠ്‌വയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഉടൻ തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കളെത്തി അദ്ദേഹത്തെ കസേരയിലേക്ക് ഇരുത്തി. പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ ഖാർഗെ അവശനായിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നേതാക്കളുടെ സഹായത്തോടെ അദ്ദേഹം പ്രസംഗം തുടരാൻ ശ്രമിച്ചുവെങ്കിലും, വീണ്ടും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങി.

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ തങ്ങൾ പോരാടുമെന്ന് ഖാർഗെ പറഞ്ഞു. ‘‘എനിക്ക് 83 വയസ്സായി, പക്ഷേ വേഗം മരിക്കുമെന്ന് കരുതേണ്ട. മോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറങ്ങുന്നത് വരെ താൻ ജീവനോടെ ഉണ്ടാകും.’’– പ്രസംഗ വേദിയിലേക്ക് തിരികെയെത്തിയ ഖാർഗെ പറഞ്ഞു.

മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സക്ക് അമേരിക്കയിലേക്ക് പായുന്ന സിപിഎം നേതാക്കള്‍ ഒരിക്കലെങ്കിലും പുഷ്പനെ വിദേശചികിത്സക്ക് കൊണ്ടുപോകാന്‍ മനസ്സ് കാണിച്ചോ..? ചോദ്യവുമായി നടന്‍ ജോയ് മാത്യു

Mallikarjun Kharge Suffers Uneasiness During Speech
India News Jammu Kashmir Assembly Elections 2024 Indian National Congress INC

pathram desk 1:
Related Post
Leave a Comment