റിലയൻസ് ജിയോയ്ക്ക് അന്താരാഷ്ട്ര സിഡിപി ക്ലൈമറ്റ് അവാർഡ്

കൊച്ചി: റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന് 2022-23 വർഷത്തെ, കാർബൺ ബഹിർമനം കുറയ്ക്കുന്നതിനുള്ള “സിഡിപി ക്ലൈമറ്റ്” അവാർഡ് ലഭിച്ചു. ഇൻ്റർനാഷണൽ റേറ്റിംഗ് ഏജൻസി കാർബൺ ഡിസ്ക്ലോഷർ പ്രോജക്റ്റാണ് (സിഡിപി) റിലയൻസ് ജിയോയ്ക്ക് എ റേറ്റിംഗ് നൽകിയത്. 2019ന് ശേഷം ഇതാദ്യമായാണ് ജിയോയ്ക്ക് എ റേറ്റിംഗ് ലഭിക്കുന്നത്.

പരിസ്ഥിതി മേഖലയിൽ നേതൃത്വം കാണിക്കുന്ന കമ്പനികൾക്ക് മാത്രമാണ് സിഡിപി എ റേറ്റിംഗ് നൽകുന്നത്. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ കമ്പനി അതിൻ്റെ പ്രവർത്തനങ്ങളും പ്രവർത്തനരീതികളും സിഡിപി യോട് വെളിപ്പെടുത്തണം. ഇതോടൊപ്പം, കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനും ജല സംരക്ഷണത്തിനുമായുള്ള പദ്ധതികൾ കമ്പനികൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും വേണം.

“കാർബൺ ബഹിർമനം കുറയ്ക്കുന്നതിൽ റിലയൻസ് ജിയോ നേതൃത്വത്തിൻ്റെ കാഴ്ചപ്പാടും പ്രതിബദ്ധതയും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ജിയോ വക്താവ് പറഞ്ഞു. ജിയോയ്ക്ക് ലഭിച്ച എ ഗ്രേഡ് സുസ്ഥിരതയോടും ഉത്തരവാദിത്തമുള്ള പ്രവർത്തനങ്ങളോടുമുള്ള സമർപ്പണത്തെ കാണിക്കുന്നു.” ജിയോ വക്താവ് പറഞ്ഞു.

എ റേറ്റിംഗ് ലഭിച്ച കമ്പനികൾ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഏറ്റവും അവബോധമുള്ളതും സുതാര്യവുമാണെന്ന് റേറ്റിംഗിനെക്കുറിച്ച് സിഡിപി പറഞ്ഞു. ഞങ്ങളുടെ റേറ്റിംഗുകൾ പ്രധാന പാരിസ്ഥിതിക മാനദണ്ഡങ്ങളുടെ രൂപരേഖ നൽകുന്നു, കമ്പനികൾക്കിടയിൽ ഒരു താരതമ്യ പഠനം നടത്താൻ ഈ ഡാറ്റ നിങ്ങളെ അനുവദിക്കുന്നു. “സിഡിപി ക്ലൈമറ്റ്” അവാർഡിന് പുറമേ, “സിഡിപി സപ്ലയർ എൻഗേജ്‌മെൻ്റിൽ” റിലയൻസ് ജിയോയ്ക്ക് എ റേറ്റിംഗും ലഭിച്ചിട്ടുണ്ട്.

pathram desk 2:
Leave a Comment