ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ മികച്ച സിനിമാ പി ആർ ഓക്കുള്ള “ജവഹർ പുരസ്‌കാരം2024” പ്രതീഷ് ശേഖറിന് ലഭിച്ചു. തിരുവന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി. ശ്രിമതി ചിഞ്ചുറാണിയാണ് പുരസ്‌കാര സമർപ്പണം നിർവഹിച്ചത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്, സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ച വിജയ് ചിത്രം ലിയോ എന്നിവയുടെ പി ആർ ഓ റോളിൽ മികച്ച പ്രകടനമാണ് അംഗീകാരത്തിന് അർഹമാക്കിയത്.
മാധ്യമ പ്രവർത്തകനുമായിരുന്ന പ്രതീഷ് ശേഖർ കഴിഞ്ഞ മൂന്നു വർഷമായി മലയാളത്തിലെയും സൗത്ത് ഇന്ത്യയിലെയും ചിത്രങ്ങളുടെ പി ആർ ഓ ആയി ജോലി ചെയ്യുകയാണ്.
Leave a Comment