മുംബൈ ഇന്ത്യൻസിന് ഇൻസ്റ്റഗ്രാമിൽ നഷ്ടപ്പെട്ടത് 8 ലക്ഷം ആരാധകരെ

മുംബൈ ഇന്ത്യൻസിന് 24 മണിക്കൂറിനുള്ളിൽ ഇൻസ്റ്റഗ്രാമിൽ നഷ്ടപ്പെട്ടത് 8 ലക്ഷത്തിൽ അധികം ഫോളോവേഴ്സിനെയാണ്. രോഹിത് ശർമയ്ക്കു പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിനു പിന്നാലെ ശക്തമായ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തിയിരുന്നു.

ഇതിന്റെ ഭാഗമായാണ് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലെ കൊഴിഞ്ഞുപോക്ക്. മുംബൈ ഇന്ത്യൻസിനെ വിമർശിച്ച്, ‘shameonMI’ എന്ന ഹാഷ്ടാഗ് എക്സിൽ തരംഗമായി.

രണ്ടു സീസൺ മുൻപ് മുംബൈ വിട്ട് ഗുജറാത്തിലേക്കു പോയ ഹാർദിക് പാണ്ഡ്യയെ തിരിച്ചുവിളിച്ച് ക്യാപ്റ്റനാക്കിയതാണ് ഭൂരിഭാഗം ആരാധകരെയും ചൊടിപ്പിച്ചത്. മുംബൈ ഇന്ത്യൻസ് ടീമിന്റെ തൊപ്പിയും ജഴ്സിയും ആരാധകർ കത്തിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

ക്യാപ്റ്റനാക്കിയാൽ മാത്രം മുംബൈയിൽ വരാമെന്ന ഡിമാൻഡാണ് ഹാർദിക് പാണ്ഡ്യ മാനേജ്മെന്റിനു മുന്നിൽവച്ചതെന്ന വിവരവും അതിനിടെ പുറത്തുവന്നു. വൻ തുക പ്രതിഫലത്തിനു പുറമേയാണ് ക്യാപ്റ്റൻ സ്ഥാനവും വേണമെന്നു പാണ്ഡ്യ ആവശ്യപ്പെട്ടത്. ഇതോടെ 15 കോടി രൂപ നൽകി ഗുജറാത്ത് ക്യാപ്റ്റനായ പാണ്ഡ്യയെ മുംബൈ ടീമിലെത്തിക്കുകയായിരുന്നു.

2022 സീസണിനു മുൻപാണ് ഹാർദിക് പാണ്ഡ്യ മുംബൈ വിട്ട് തുടക്കക്കാരായ ഗുജറാത്ത് ടൈറ്റൻസിൽ ചേർന്നത്. ക്യാപ്റ്റനായ ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെ ഐപിഎൽ ചാംപ്യൻമാരാക്കി പാണ്ഡ്യ തുടക്കം ഗംഭീരമാക്കി. 2023 ൽ ഫൈനലിലെത്തിയെങ്കിലും ചെന്നൈ സൂപ്പർ കിങ്സിനോടു ഗുജറാത്ത് തോറ്റു.

മുംബൈ ഇന്ത്യൻസിന് ഒരു മണിക്കൂർകൊണ്ട് 4 ലക്ഷം ആരാധകരെ നഷ്ടമായി

pathram desk 1:
Leave a Comment