മുംബൈ ഇന്ത്യൻസിന് ഒരു മണിക്കൂർകൊണ്ട് 4 ലക്ഷം ആരാധകരെ നഷ്ടമായി

മുംബൈ: ഹര്‍ദിക് പാണ്ഡ്യയെ 2024ലെ സീസണിലേക്കുള്ള ടീം നായകനായി മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചത് ആരാധകർക്ക് പിടിച്ചില്ല. വന്‍ പ്രതിഷേധമാണ് ടീമിനെതിരെ ഉയരുന്നത്. ഹര്‍ദിക് പാണ്ഡ്യയെ നായകനായി പ്രഖ്യാപിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും മുംബൈ ഇന്ത്യൻസിന് ട്വിറ്ററില്‍ നിന്നു നഷ്ടമായത് നാല് ലക്ഷം ആരാധകരെ.

ഭാവി മുന്നില്‍ കണ്ടാണ് പത്ത് സീസണുകളായി ടീമിനെ നയിക്കുന്ന രോഹിത് ശര്‍മയെ മാറ്റുന്നത് എന്നാണ് ടീം നല്‍കിയ വിശദീകരണം. എന്നാല്‍ രോഹിതിനെ മാറ്റിയത് ടീമിന് വന്‍ തിരിച്ചടിയാകുന്ന സ്ഥിതിയാണ് നിലവില്‍ ആരാധക സമീപനം. 2013 മുതല്‍ മുംബൈ നായകനാണ് രോഹിത്. അഞ്ച് ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടങ്ങളും ഹിറ്റ്മാന്റെ കീഴില്‍ ടീം സ്വന്തമാക്കിയിട്ടുണ്ട്.

10 ലക്ഷം 15 കോടിയായി

2015 സീസണിൽ 10 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തിയ ഹാർദിക്കാണ് 9 വർഷങ്ങൾക്കുശേഷം ടീമിന്റെ ക്യാപ്റ്റനാകുന്നത്. 2021 വരെ മുംബൈയിൽ തുടർന്ന ഓൾറൗണ്ടർ 2022ൽ ക്യാപ്റ്റനായി ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തി. തങ്ങളുടെ പ്രഥമ സീസണിൽ ഗുജറാത്തിനെ കിരീടത്തിലെത്തിച്ചു. കഴിഞ്ഞ തവണ ഗുജറാത്ത് ഫൈനൽ വരെയെത്തി. ഹാർദിക്കിന്റെ ക്യാപ്റ്റൻസി മികവിൽ കണ്ണെറിഞ്ഞ മുംബൈ കഴിഞ്ഞമാസം 15 കോടി രൂപ പ്രതിഫലം നൽകിയാണ് ക്ലബ് മാറ്റം യാഥാർഥ്യമാക്കിയത്.

​മിസ്റ്റർ, യൂ ആർ നോട്ട് വെൽകം ഹിയർ… ഗവർണർക്കെതിരേ എസ്.എഫ്.ഐ രണ്ടുംകൽപ്പിച്ച്; കനത്ത സുരക്ഷയിലും പ്രതിഷേധ ബാനർ

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി പാണ്ഡ്യ എത്തി; പ്രതികരിക്കാതെ രോഹിത്ത്

pathram desk 1:
Leave a Comment