നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന ചിത്രം ‘ഹായ് നാണ്ണാ’; ആദ്യ ഗാനം ‘സമയമാ’ റിലീസായി

വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും നിർമിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ഹായ് നാണ്ണാ’യുടെ ആദ്യ ഗാനം പുറത്ത്. ‘സമയമാ’ എന്നുള്ള ഗാനം ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള ഗാനമായി മാറാൻ ഒരുങ്ങുന്നു. അനന്ത ശ്രീരാമിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബാണ് സംഗീതം നൽകിയിരിക്കുന്നത്. പാൻ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം അച്ഛൻ മകൾ ബന്ധത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.

അതിഗംഭീര ട്യൂണിൽ മുഴുങ്ങി ഇരിക്കുന്ന പ്രേക്ഷകർക്ക് വരികളിലേക്ക് കൂടി ശ്രദ്ധ തിരിക്കുന്ന തരത്തിലാണ് അനന്ത ശ്രീറാം പ്രവർത്തിച്ചിരിക്കുന്നത്. ലിറിക്കൽ വീഡിയോയിൽ നാനിയും മൃണാൾ താക്കൂറും ഒരുമിച്ചുള്ള ചില ചിത്രങ്ങൾ പോലും ഇരുവരുടെയും കെമിസ്ട്രി മനോഹരമായി സ്‌ക്രീനിൽ കാണാൻ കഴിയും.

തെലുഗ്, തമിഴ്, കന്നഡ ഭാഷകളിൽ ‘ഹായ് നാണ്ണാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിൽ ‘ഹായ് പപ്പ’ എന്നാണ് പേര്. ഒരു മുഴുനീള ഫാമിലി എന്റർടെയിനർ പ്രേക്ഷകർക്കായി സമ്മാനിക്കുമെന്ന് തീർച്ച. എല്ലാ ഭാഷകളിലും ഉള്ളവർക്കും കണക്ട് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇതുവരെ നാനിയെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തിൽ എത്തുന്നത്. ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ക്രിസ്മസ് അവധിക്കാലത്ത് ഒരു നാനി എന്റർടെയ്നർ ആയിട്ടാണ് എത്തുന്നത്. പരിചയസമ്പന്നർക്കൊപ്പം പുതിയ ടെക്‌നീഷ്യൻസ്‌ കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. സാനു ജോണ് വർഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹൃദയം എന്ന ചിത്രത്തിലൂടെ തിളങ്ങി ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കേറിയ മ്യുസിക്ക് ഡയറക്ടറായ ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ – പ്രവീണ് ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ – അവിനാഷ് കൊല്ല, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – ഇ വി വി സതീഷ്, പി ആർ ഒ – ശബരി

pathram desk 1:
Related Post
Leave a Comment