ആദ്യ പകുതിയില്‍ ഗോളടിക്കാതെ വെയ്ല്‍സും ഇറാനും

ദോഹ: 15ാം മിനിറ്റില്‍ ഇറാന്‍ മുന്നിലെത്തിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞപ്പോള്‍ ഗോള്‍ അനുവദിച്ചില്ല. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നത് വരെ വല കുലുക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ വന്നപ്പോള്‍ ഗ്രൂപ്പ് ബിയിലെ ഇറാന്‍ വെയ്ല്‍സ് മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

മികച്ച മുന്നേറ്റങ്ങളുമായി ഇറാന്‍ നിരന്തരം വെയ്ല്‍സിനെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ ഗോള്‍ മാത്രം അകന്ന് നിന്നു. ഒന്നാം പകുതിയുടെ അവസാനം വെയ്ല്‍സിന്റെ പ്രതിരോധ താരം ജോ റോഡോണിന് മഞ്ഞകാര്‍ഡ് ലഭിച്ചു. ഇറാന്‍ താരത്തിനെ ഫൗള്‍ ചെയ്തതിനായിരുന്നു ഇത്.

ഖത്തര്‍ ലോകകപ്പിലെ ആദ്യ ജയം തേടിയാണ് വെയ്ല്‍സും ഇറാനും മത്സരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ രണ്ട് ടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കാന്‍ രണ്ട് സംഘങ്ങള്‍ക്കും ജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ യുഎസ്എയോട് സമനില വഴങ്ങിയാണ് വെയ്ല്‍ എത്തുന്നത്.

മറുവശത്ത് ഇറാനാകട്ടെ ശക്തരായ ഇംഗ്ലണ്ടിനോട് 6-2 എന്ന സ്‌കോറില്‍ വലിയ തോല്‍വി വഴങ്ങിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ തോല്‍ക്കുകയാണെങ്കില്‍ ഇറാന്‍ നോക്കൗട്ട് ഘട്ടത്തിലെത്താതെ നാട്ടിലേക്ക് മടങ്ങേണ്ടി വരും.

ജയിക്കനായില്ലെങ്കില്‍ വെയ്ല്‍സിനും പ്രീക്വാര്‍ട്ടര്‍ പ്രവേശനം ശ്രമകരമാകും. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടും യുഎസ്എയും പുലര്‍ച്ചെ 12.30ന് ഏറ്റുമുട്ടും.

pathram:
Leave a Comment