ബറോസിന് ശേഷം വമ്പന്‍ പ്രൊജക്ട്റ്റുമായി മോഹൻ ലാൽ ; ചിത്രം ഒരുങ്ങുന്നത് നാല് ഭാഷകളില്‍

ബറോസിന് ശേഷം മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുന്ന മറ്റൊരു വമ്പന്‍ പ്രൊജക്ട് അണിയറയില്‍ ഒരുങ്ങുകയാണ്. ‘ഋഷഭ’ എന്നാണ് ചിത്രത്തിന്റെ പേര്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നതെന്നും ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാറാണെന്നും മോഹന്‍ലാല്‍ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി

വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദുബായ് രാജകുടുംബവും നിര്‍മ്മാണ പങ്കാളികളാണെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നെറ്റ്ഫ്‌ലിക്‌സ് മുന്‍ ഇന്ത്യന്‍ മേധാവി കൂടിയായ അഭിഷേക് വ്യാസും ദുബായ് രാജകുടുംബവും പങ്കാളികളായ എവിഎസ് സ്റ്റുഡിയോസും പ്രവര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തലമുറകളുടെ കഥ പറയുന്ന ‘ഋഷഭ’ യില്‍ ഒരു പിതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക. അദ്ദേഹത്തിന്റെ മകനായി അഭിനയിക്കുവാന്‍ തെലുങ്ക് നടന് വേണ്ടിയുള്ള തിരച്ചിലിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.ചിത്രത്തിന്റെ ഭാഗമായി ദുബൈയില്‍ ആണ് ഇപ്പോള്‍ മോഹന്‍ലാല്‍.

ദുബൈയിലെ ജിമ്മില്‍ നിന്നുള്ള മോഹന്‍ലാലിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നടനൊപ്പം ട്രെയിനറെയും വീഡിയോയില്‍ കാണാം.മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുകയും കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.

pathram:
Related Post
Leave a Comment