ലാൽ-ശോഭന വീണ്ടും ഒന്നിക്കുന്നു; അനൂപ് സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം

സത്യന്‍ അന്തിക്കാടിന്റെ മക്കളായ അനൂപ് സത്യനും, അഖില്‍ സത്യനും സിനിമ സംവിധാനം ചെയ്യുന്നതില്‍ സജീവമാവുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍, സുരേഷ് ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമാണ് അനൂപിന്റെ ആദ്യ ചിത്രം.

ഇത് ഒരു കുടുംബ ചിത്രമാണ്. ചിത്രം നിര്‍മ്മിച്ചതും അനൂപ് തന്നെയാണ്. കല്യാണി പ്രിയദര്‍ശന്‍ അഭിനയിച്ച ആദ്യ മലയാള ചിത്രം കൂടിയാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം നടി ശോഭന അഭിനയരംഗത്ത് എത്തിയ ചിത്രം കൂടിയാണിത്.

അതുപോലെ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇത് ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. വിജി വെങ്കിടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. അഞ്ജനയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത്. അതേസമയം, അഖില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്.

വരനെ ആവശ്യം ഉണ്ട് എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി അനൂപ് സത്യന്‍ മറ്റൊരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്നതാണ് ആ വാര്‍ത്ത. ശോഭനയാകും മോഹൻലാലിന്റെ നായികയായി എത്തുക എന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. അതുപോലെ തന്നെ അഖില്‍ സത്യന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഈ രണ്ട് വാര്‍ത്തകളും പുറത്ത് വന്നതോടെ ആകാംഷയിലാണ് സിനിമാ പ്രേമികള്‍.

key words: new-mohanlal- sobhana film-director-by-anoop-sathyan

pathram:
Leave a Comment