പെട്രോളിന് വില 115 രൂപ കടന്നു

കൊച്ചി: ഇന്ധന വിലയില്‍ വര്‍ധനവ് തുടരുന്നു. ഇന്നും വില കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് ലിറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ പത്ത് ദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയും ഡീസലിന് 8 രൂപ 42 പൈസയുമാണ് കൂടിയത്.

ഇതോടെ സംസ്ഥാനത്തെ പെട്രോള്‍ വില 115 രൂപ കടന്നു. കൊച്ചിയില്‍ പെട്രോള്‍വില ലിറ്ററിന് 113.0 രൂപയും ഡീസലിന് 99.86 രൂപയായി. തിരുവനന്തപുരത്ത് പെട്രോള്‍വില 115.01 രൂപയും ഡീസലിന് 102.82 രൂപയുമാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നാല് മാസം ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടതിന് പിന്നാലെ ഇന്ധന വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടാവുന്നത്.

pathram:
Related Post
Leave a Comment