വ്‌ളോഗറുടെ ആത്മഹത്യയില്‍ ദുരൂഹത; നേഹ കൊച്ചിയിലെത്തിയത് ആറുമാസം മുമ്പ്, താമസം യുവാവിനൊപ്പം

കൊച്ചി: വ്‌ലോഗറും മോഡലുമായിരുന്ന കണ്ണൂര്‍ സ്വദേശി നേഹയെ (27) പോണേക്കരയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹത. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവരെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസമായി ഇവര്‍ ഒരു യുവാവിനൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.

ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ. കണ്ടെത്തിയതും ഫ്‌ലാറ്റിനു സമീപത്തുനിന്ന് കാസര്‍കോട് സ്വദേശി അബ്ദുള്‍ സലാമിനെ 8.120 ഗ്രാം എം.ഡി.എം.എ.യുമായി പിടികൂടിയതുമാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചത്.

സംഭവ ദിവസം ഉച്ചയോടെ ഒപ്പമുണ്ടായിരുന്ന യുവാവ് ഭക്ഷണം വാങ്ങി തിരികെ വന്നപ്പോള്‍ ഫ്‌ലാറ്റ് അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. ഇയാള്‍ സുഹൃത്തായ അബ്ദുള്‍ സലാമിനെ വിളിച്ചുവരുത്തുകയായിരുന്നു.

നേഹ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അയച്ച സന്ദേശം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. വിവാഹിതയെങ്കിലും ഭര്‍ത്താവില്‍നിന്ന് അകന്നു കഴിയുകയായിരുന്നു ഇവര്‍. ആറു മാസം മുന്‍പാണ് കൊച്ചിയില്‍ എത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

pathram:
Related Post
Leave a Comment