മിന്നല്‍ ‘ഫിഫ്റ്റി’; എന്നിട്ടും യുവിക്ക് പിന്നില്‍

ദുബായ്: ട്വന്റി 20 ലോകകപ്പിൽ വെള്ളിയാഴ്ച സ്കോട്ട്സൻഡിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുൽ റെക്കോഡ് ബുക്കിൽ.

18 പന്തിൽ നിന്ന് അർധ സെഞ്ചുറി നേടിയ താരം ട്വന്റി 20 ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ അർധ സെഞ്ചുറി എന്ന നേട്ടം സ്വന്തമാക്കി.

മൂന്ന് സിക്സും ആറു ഫോറുമടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. 2007 ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ 12 പന്തിൽ നിന്ന് അർധ സെഞ്ചുറി നേടിയ യുവ്രാജ് സിങ്ങിന്റെ പേരിലാണ് നിലവിൽ ട്വന്റി 20 ലോകകപ്പിലെ തന്നെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറിയുടെ റെക്കോഡ്.

ഇതോടൊപ്പം ടൂർണമെന്റിന്റെ ചരിത്രത്തിലെ തന്നെ വേഗതയേറിയ മൂന്നാമത്തെ അർധ സെഞ്ചുറിയെന്ന നേട്ടവും രാഹുൽ സ്വന്തമാക്കി. 2014-ലെ ലോകകപ്പിൽ പാകിസ്താനെതിരേ ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെൽ 18 പന്തിൽ നിന്ന് 50 തികച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment