ആര്യന് പിന്തുണയുമായി ഹൃതിക്

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പിന്തുണച്ച് ഹൃതിക് റോഷൻ. പിന്തുടർന്ന് വരുന്ന വെളിച്ചത്തെ സ്വീകരിക്കാൻ ആര്യൻ ഇപ്പോൾ ഈ ഇരുട്ട് നേരിടണമെന്ന് അദ്ദേഹം പറയുന്നു. ആര്യന്റെ ഫോട്ടോയ്‌ക്കൊപ്പം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹൃതിക് റോഷൻ തന്റെ പിന്തുണ അറിയിച്ചത്.

ഹൃതിക്കിന്റെ വാക്കുകൾ:

‘എന്റെ പ്രിയപ്പെട്ട ആര്യൻ, ജീവിതം വിചിത്രമായ ഒരു യാത്രയാണ്. അത് അനിശ്ചിതമാണെന്നതുപോലെ തന്നെ മഹത്തരവുമാണ്. ജീവിതം നമുക്ക് മുന്നിലേക്ക് ചുളുങ്ങിയ പന്തുകൾ എറിഞ്ഞുകൊണ്ടേയിരിക്കും പക്ഷേ ദൈവം ദയാലുവാണ്. സമർത്ഥൻമാർക്ക് അവൻ ഏറ്റവും ബുദ്ധിമുട്ടുള്ള പന്തുകൾ മാത്രമേ നൽകുകയുള്ളൂ. ഈ പ്രയാസങ്ങൾക്കിടയിൽ നിനക്ക് പിടിച്ചുനിൽക്കാൻ കഴിയും എന്നുള്ളതുകൊണ്ടാണ് ദൈവം ഇത്തവണ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. നിനക്കത് ഇപ്പോൾ മനസിലാകുന്നുണ്ടെന്ന് തോന്നുന്നു. ഇപ്പോൾ നീ അനുഭവിക്കുന്ന കോപവും ആശയക്കുഴപ്പവും നിസ്സഹായതയും നിന്റെ ഉള്ളിലെ ഹീറോയെ പുറത്തുകൊണ്ടുവരാൻ പോന്ന നല്ല ചേരുവകളാണ്. എന്നാൽ അതേ ചേരുവകൾക്ക് തന്നെ നിന്നെ നശിപ്പിക്കാനും കഴിയും എന്ന് ഉത്തമ ബോധ്യമുണ്ടായിരിക്കണം. ദയയും സ്നേഹവും അനുകമ്പയും കൈവിടാതിരിക്കുക. ഉള്ളിൽ എരിയുന്ന ചൂടിൽ സ്വയം ഉരുകി പരിശുദ്ധനാവുക, അത്ര മാത്രം മതി.’

pathram desk 1:
Related Post
Leave a Comment