മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു

കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

1960 റോം ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ടീമിലെയും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

1960 റോം ഒളിമ്പിക്‌സില്‍ കരുത്തരായ ഫ്രാന്‍സിനെ ഇന്ത്യ സമനിലയില്‍ തളച്ചപ്പോള്‍ പ്രതിരോധനിരയിലെ പ്രധാനിയായിരുന്നു ചന്ദ്രശേഖരന്‍.

1958 മുതല്‍ 1966 വരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ തിളങ്ങിയ അദ്ദേഹത്തെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മറവിരോഗം കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് എറണാകുളം എസ്ആര്‍എം റോഡിലെ സ്വന്തം വസതിയില്‍ നിന്ന് അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല.

നിരവധി ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ള ചന്ദ്രശേഖരന്‍ എന്നും ഇന്ത്യയുടെ വിശ്വസ്തനായ പ്രതിരോധനിര താരമായിരുന്നു. പീറ്റര്‍ തങ്കരാജ്, എസ്.എസ് നാരായന്‍, പി.കെ ബാനര്‍ജി, ജര്‍ണെയ്ല്‍ സിങ്, ചുനി ഗോസ്വാമി, സൈമണ്‍ സുന്ദര്‍രാജ് തുടങ്ങിയ പ്രമുഖര്‍ അടങ്ങിയ ഇന്ത്യന്‍ നിരയില്‍ ഇവര്‍ക്കൊപ്പം തന്നെ പ്രധാനിയായിരുന്നു ചന്ദ്രശേഖരന്‍.

1956-ല്‍ കാള്‍ട്ടെക്‌സ് എസ് സിയിലൂടെയാണ് അദ്ദേഹം പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. രണ്ടു വര്‍ഷത്തിനപ്പുറം ഇന്ത്യന്‍ ടീമിലും ഇടംനേടി. 1966-ല്‍ ദേശീയ ടീമില്‍ നിന്ന് വിരമിച്ച അദ്ദേഹം പിന്നീട് സ്റ്റേറ്റ് ബാങ്കിന് വേണ്ടി കളിക്കാനിറങ്ങി.

1964-ലെ എഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം വെള്ളി മെഡല്‍ സ്വന്തമാക്കിയ ചന്ദ്രശേഖരന്‍, 1959, 1964 മെര്‍ദേക്ക ടൂര്‍ണമെന്റുകളില്‍ ടീമിനൊപ്പം വെള്ളി മെഡല്‍ നേട്ടത്തിലും പങ്കാളിയായി.

കളിക്കളം വിട്ട ശേഷം 1994 മുതല്‍ ഒരു വര്‍ഷം എഫ്.സി കൊച്ചിന്റെ ജനറല്‍ മാനേജറായിരുന്നു. 1964 ടോക്യോ ഒളിമ്പിക്‌സിന്റെ യോഗ്യതാ റൗണ്ടിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി.

pathram:
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51