കാബൂളില്‍ അകപ്പെട്ട മലയാളിയായ സിസ്റ്റര്‍ തെരേസ ക്രാസ്റ്റ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി : കാബൂളില്‍ അകപ്പെട്ട മലയാളിയായ സിസ്റ്റര്‍ തെരേസ ക്രാസ്റ്റ ഇന്ത്യയിലേക്ക്. സിസ്റ്റര്‍ തെരേസ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയതായി സഹോദരന്‍ ജോണ്‍ ക്രാസ്റ്റ പറഞ്ഞു. വിമാനത്താവളത്തിലെ തിരക്കുകാരണം അകത്തേയ്ക്ക് കയറാന്‍ സാധിച്ചിട്ടില്ലെന്ന് തെരേസ അറിയിച്ചതായും ജോണ്‍ പറഞ്ഞു.

കഴിഞ്ഞ 17ന് നാട്ടിലേക്കു മടങ്ങാനാണ് ബേള പെരിയടുക്ക സ്വദേശിയായ സിസ്റ്റര്‍ തെരേസ ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ 15നു തന്നെ കാബൂള്‍ താലിബാന്റെ നിയന്ത്രണത്തില്‍ ആയതോടെ പുറത്തിറങ്ങാനാകാതെ സ്ഥാപനത്തില്‍ അകപ്പെടുകയായിരുന്നു. ഇവര്‍ താമസിക്കുന്ന സ്ഥലത്തു നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. ഇതിനിടയില്‍ താലിബാന്റെ ചെക് പോസ്റ്റുകളുണ്ട്.

pathram:
Related Post
Leave a Comment