രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 34457 പേർക്ക്;20000ത്തിലധികം രോഗികളും കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,457 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 151 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 24 മണിക്കൂറിനിടെ 375 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3,61,340 ആണ് രാജ്യത്തെ സജീവ രോഗികളുടെ എണ്ണം.

സജീവ രോഗികളിൽ 1,82,285 പേരും കേരളത്തിലാണ്. കേരളത്തില്‍ കഴിഞ്ഞ ദിവസം 20,224 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

pathram:
Leave a Comment