ആള്‍ക്കൂട്ടത്തെ ഭയന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് നരേന്ദ്ര തോമര്‍

ന്യൂഡല്‍ഹി: ആള്‍ക്കൂട്ടം കണ്ട് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷകരുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ നിയമങ്ങളില്‍ ഏതെല്ലാമാണ് കര്‍ഷക വിരുദ്ധമെന്ന് സമരം ചെയ്യുന്ന സംഘടനകള്‍ സര്‍ക്കാരിനോട് വ്യക്തമാക്കണം. കര്‍ഷ സംഘടനകളുമായി 12 തവണ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട് – തോമര്‍ പറഞ്ഞു.

നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് നിങ്ങള്‍ തറപ്പിച്ച് പറയുന്നുണ്ട്. എന്നാല്‍ പ്രതിഷേധിക്കുന്നവരുടെ എണ്ണം കൂടുന്നത് നിയമം പിന്‍വലിക്കാനുള്ള കാരണമാകില്ല. കര്‍ഷക വിരുദ്ധമായ വ്യവസ്ഥകള്‍ എന്താണെന്ന് യൂണിയനുകള്‍ പറഞ്ഞാല്‍ അത് മനസിലാക്കാനും ഭേദഗതികള്‍ നടത്താനും തയ്യാറാണെന്നും തോമര്‍ കൂട്ടിച്ചേര്‍ത്തു.

pathram desk 2:
Leave a Comment