കശ്മീരില്‍ ഭീകരാക്രണം: രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന മൂന്നു ഭീകരരെ വധിച്ചതിനു പിന്നാലെ നടന്ന വെടിവയ്പ്പില്‍ രണ്ട് പൊലീസുകാര്‍ വീരമൃത്യു വരിച്ചു.
സംഭവത്തിനു പിന്നിലുള്ള ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ബര്‍സുള്ളയിലെ ശിവ ശക്തി ഹോട്ടലിന് സമീപം ഉച്ചയോടെയായിരുന്നു സംഭവം. വാഹനത്തില്‍ എത്തിയ ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണം നടത്തിയശേഷം ഭീകരര്‍ ഓടി രക്ഷപെട്ടു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. രാവിലെ ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനു പ്രതികാരമായാണ് പൊലീസുകാരെ ആക്രമിച്ചതെന്ന് കരുതപ്പെടുന്നു.

pathram desk 2:
Leave a Comment