മധ്യപ്രദേശ് ബസ് അപകടം: മരണസംഖ്യ 49 ആയി

മഭോപ്പാല്‍: മധ്യപ്രദേശിലെ ബസ് അപകടത്തില്‍ മരണസംഖ്യ 49 ആയി. ഇവരില്‍ 20 സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. ദുരന്തത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.

ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് സിദ്ധി ജില്ലയിലെ പാലത്തില്‍ നിന്ന് ബസ് കനാലിലേക്കു മറിഞ്ഞത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു. പൂര്‍ണമായും കനാലില്‍ മുങ്ങിപ്പോയ ബസിനെ ക്രെയിന്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്.

ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളിലെ അംഗങ്ങള്‍ അടക്കം അറുന്നൂറോളം പേരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വീതവും കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

pathram desk 2:
Leave a Comment