പതിറ്റാണ്ടുകള്‍ക്കുശേഷം ശീതള്‍നാഥ് ക്ഷേത്രം തുറന്നു

ശ്രീനഗര്‍: തീവ്രവാദി ആക്രമണം തുടര്‍ക്കഥയായപ്പോള്‍ അടച്ചിട്ട ജമ്മു കശ്മീരിലെ ക്ഷേത്രം മൂന്നു പതിറ്റാണ്ടിനുശേഷം തുറന്നു. പ്രദേശത്തെ മുസ്ലീം സമുദായാംഗങ്ങളുടെ സഹകരണത്തിലാണ് ക്ഷേത്രത്തില്‍ വീണ്ടും ആരാധന ആരംഭിച്ചത്.

ശ്രീനഗറിലെ ഹബ്ബ കദളിലുള്ള ശീതള്‍നാഥ് ക്ഷേത്രമാണ് 31 വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഭക്തര്‍ക്ക് മുന്നില്‍ തുറന്നത്. ബസന്ദ് പഞ്ചമി നാളിലായിരുന്നു നട തുറക്കല്‍. പൂജാ സാധനങ്ങള്‍ എത്തിച്ചതും ക്ഷേത്രം ശുചീകരിക്കാന്‍ ഒപ്പംനിന്നതുമെല്ലാം പ്രദേശത്തുള്ള ഇസ്ലാം മത വിശ്വാസികളാണ്.

തീവ്രവാദ ആക്രമണങ്ങളും കല്ലേറും കാരണമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തിന് താഴിട്ടത്. തുടര്‍ന്ന് ഹിന്ദുക്കള്‍ പ്രദേശം ഉപേക്ഷിച്ച് മറ്റിടങ്ങളില്‍ ചേക്കേറി. ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുനീക്കിയശേഷം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സമീപ കാലത്ത് നിരവധി ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.

pathram desk 2:
Leave a Comment