വാട്‌സാപ്പിന് പകരം സന്ദേശ് ഉടന്‍ എത്തും

ന്യൂഡല്‍ഹി: വാട്‌സാപ്പിന് ഇന്ത്യന്‍ ബദല്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വാട്‌സാപ്പ് സ്വകാര്യത നയംമൂലം ചാഞ്ചാട്ടമുണ്ടായ യൂസേഴ്‌സിനെ കൂടെക്കൂട്ടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. വാട്‌സാപ്പില്‍ നിന്ന് ഒരുകൂട്ടം ഉപയോക്താക്കള്‍ സിഗ്നല്‍ ആപ്പിലേക്ക് മാറിയിരുന്നു.

ഇന്‍സ്റ്റന്റ് മെസേജിംഗ് സംവിധാനമാണ് സന്ദേശ്. ഐടി മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ ആണ് സന്ദേശ് തയാറാക്കുന്നത്. ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും സന്ദേശിലുമുണ്ടാവും. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ലഭ്യമായേക്കും.

നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള സന്ദേശ് ആപ്പിന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് സേവനം ഉപയോഗിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളത്.

pathram desk 2:
Related Post
Leave a Comment