കാമുകിയെയും അമ്മയെയും തീ കൊളുത്തി കൊന്ന് യുവാവ്

കാമുകിയെയും അവരുടെ അമ്മയെയും തീവെച്ചുകൊന്ന യുവാവ് തീകൊളുത്തി ജീവനൊടുക്കി. കൊറുക്കുപ്പേട്ട ആനന്ദനായകി നഗറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം.

പ്രദേശവാസിയായ രജിത (26), അമ്മ വെങ്കട്ടമ്മ (46), ഭൂപാലന്‍ (29) എന്നിവരാണ് മരിച്ചത്.
എന്‍ജിനിയറിങ് ബിരുദധാരിയായ ഭൂപാലനും രജിതയും ഏഴുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. അടുത്തിടെ അച്ഛന്‍ മരിച്ചതിന്റെ ആശ്രിതനിയമനം വഴി രജിതയ്ക്ക് ചെന്നൈ കോര്‍പ്പറേഷനില്‍ ജോലി ലഭിച്ചു.

അതിനുശേഷം യുവതി ഭൂപാലനുമായുള്ള പ്രണയബന്ധത്തില്‍നിന്ന് പിന്മാറിയത്രേ.
മറ്റൊരാളുമായി യുവതിയുടെ വിവാഹനിശ്ചയവും നടന്നു.
എന്നാല്‍ ഭൂപാലന്‍ തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് യുവതിയെ ശല്യംചെയ്യുന്നത് തുടര്‍ന്നു.

കഴിഞ്ഞ ദിവസം രാത്രി രജിതയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ യുവതിയുടെയും അമ്മയുടെയും ദേഹത്തും സ്വന്തംശരീരത്തിലും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

pathram:
Related Post
Leave a Comment