ത്രിവര്‍ണപതാകയെ അപമാനിച്ചത് ഞെട്ടലുളവാക്കി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്റ്റര്‍ പരേഡിനിടെ ത്രിവര്‍ണ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരും ദിവസങ്ങളെ നാം പ്രതീക്ഷയും പുതുമയും കൊണ്ട് നിറയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ച വേളയില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിക്കിടെ ത്രിവര്‍ണ പതാകയെ അവഹേളിച്ചത് ഏവരെയും ഞെട്ടിച്ചു.സംഭവത്തില്‍ ഏറെ ദുഃഖമുണ്ട്- മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ലോകത്ത് ഏറ്റവും വേഗം കോവിഡ് വാക്സിനേഷന്‍ നടത്തുന്ന രാജ്യമായി ഇന്ത്യ മാറി. 15 ദിവസം കൊണ്ട് 30 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ കുത്തിവച്ചു. മറ്റു രാഷ്ട്രങ്ങളെ സഹായിക്കാനും ഇന്ത്യയ്ക്കു സാധിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് എഴുതുന്നതിനു യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്ന പുതു പദ്ധതിക്ക് തുടക്കമിടുകയാണെന്നും മോദി അറിയിച്ചു.

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ബംഗളൂരുവിലേക്ക് നേരിട്ട് വിമാനം പറത്തിയ നാല് ഇന്ത്യന്‍ വനിതാ പൈലറ്റുമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. റോഡ് സുരക്ഷയില്‍ നാം വളരെയേറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും മോദി വ്യക്തമാക്കി.

pathram desk 2:
Leave a Comment