കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കീഴടങ്ങി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് രണ്ട് ഹിസ്ബുള്‍ മുജഹിദ്ദീന്‍ ഭീകരര്‍ കീഴടങ്ങി. ഒരു ഭീകരന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ.കെ. 47 തോക്കുകളും ഭീകരരില്‍ നിന്ന് പിടിച്ചെടുത്തു.

പുല്‍വാമ ജില്ലയിലെ ലെല്‍ഹാര്‍ മേഖലയിലാണ് തെക്കന്‍ കശ്മീര്‍ സ്വദേശികളായ മൂന്ന് ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടിയത്. ഭീകരരെ സൈന്യം വളയുകയായിരുന്നു. ഭീകരര്‍ വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിച്ചു. രൂക്ഷമായ ഏറ്റുമുട്ടലിനൊടുവില്‍ ഭീകരര്‍ക്ക് കീഴടങ്ങേണ്ടിവന്നു. സമീപകാലത്തായി ജമ്മു കശ്മീരില്‍ ഭീകര സംഘടനയിലെ അംഗങ്ങളെ ഏറ്റുമുട്ടലില്‍ പിടിച്ചാല്‍ സൈന്യം കീഴടങ്ങാന്‍ അവസരം നല്‍കാറുണ്ട്.

pathram desk 2:
Leave a Comment