മൂന്നാമത്തെ കോവിഡ് വാക്‌സിന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാമത്തെ കോവിഡ് പ്രതിരോധ വാക്‌സിന്‍ തയാറാകുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും പിന്നാലെയാണിത്.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് മൂന്നാമത്തെ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി കാത്തുനില്‍ക്കുന്നത്. നോവവാക്‌സ് കമ്പനിയുടെ വാക്‌സിന്‍ പരീക്ഷണമാകും സിറം നടത്തുക. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഡ്രഗ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി. ഇന്ത്യയിലെ പരീക്ഷണത്തിന് ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല പറഞ്ഞു.

ബ്രിട്ടനിലെ പരീക്ഷണങ്ങളില്‍ കോവിഡ് പ്രതിരോധിക്കാന്‍ നോവവാക്‌സ് 89.3% ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു. സിറത്തിനു വന്‍തോതില്‍ ഉല്‍പ്പദന കരാറുള്ളതിനാല്‍ ഏറ്റവും കൂടുതല്‍ ലഭ്യമാകുന്ന വാക്‌സിനുകളിലൊന്നായി നോവവാക്‌സ് കമ്പനിയുടെ വാക്‌സിന്‍ മാറുമെന്ന് കരുതപ്പെടുന്നു.

pathram desk 2:
Leave a Comment