പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ

ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യം 72-ാം റിപബ്ളിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്ന വേളയില്‍ ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം അടക്കം 7 പേര്‍ക്കാണ് പത്മവിഭൂഷണ്‍ പുരസ്‌കാരം. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പത്മവിഭൂഷന് അര്‍ഹനായിട്ടുണ്ട്.

അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണും, മലയാളിയാക്കളുടെ അഭിമാനമായ വാനമ്ബാടി കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും പ്രഖ്യാപിച്ചു. കൂടാതെ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരിക്ക് പത്മശ്രീയും പ്രഖ്യാപിച്ചു.

കെ.എസ്.ചിത്ര, മുന്‍സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വന്‍, മുന്‍ അസം മുഖ്യമന്ത്രി തരുണ് ഗൊഗോയി എന്നിവര്‍ക്കാണ് പത്മഭൂഷന്‍ ലഭിച്ചിരിക്കുന്നത്.

pathram desk 2:
Leave a Comment