പാലാ സീറ്റില്‍ പുനര്‍വിചിന്തനത്തിനില്ല; സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് തന്നെയെന്ന് സിപിഐഎം

പാലാ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തന്നെയെന്ന് സിപിഐഎം. സീറ്റിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനത്തിനില്ലെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കി. എന്‍സിപിയിലെ തര്‍ക്കങ്ങളില്‍ ഇടപെടില്ലെന്നും സിപിഐഎം.

സീറ്റ് ചര്‍ച്ചകള്‍ നിയമസഭാ സമ്മേളനത്തിന് ശേഷം മാത്രമായിരിക്കും. പിളര്‍പ്പുണ്ടായാല്‍ ഒരു വിഭാഗം എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നും വിലയിരുത്തല്‍. പാലാ സീറ്റില്‍ തര്‍ക്കം തുടരവെയാണ് സിപിഐഎം ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം താന്‍ എന്‍സിപി വിടുന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ബോധപൂര്‍വമുള്ള ആരുടെയോ ഭാവനസൃഷ്ടിയാണ് ശ്രമമെന്നും എന്‍സിപി നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നുവെന്ന് ബോധപൂര്‍വം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതേ സംബന്ധിച്ച് മറ്റൊരു അഭിപ്രായം ആണ് ടി പി പീതാംബരന്‍ നല്‍കിയത്. പാല വിട്ടുനല്‍കുന്നതില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് ടി പി പീതാംബരന്‍ ആവര്‍ത്തിച്ചു. യുഡിഎഫുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെതാണെന്നും ടി പി പീതാംബരന്‍.

pathram desk 1:
Related Post
Leave a Comment